Celebrity

ഹോട്ടൽ ലോബിയിൽ കാമുകി മഹികയ്‌ക്കൊപ്പം ബാത്ത്റോബ് ധരിച്ച് ഹാർദിക്, അമ്പരന്ന് ആരാധകർ– വീഡിയോ

ട്വന്റി20 ലോകകപ്പിനായി കൊളംബോയിലെത്തിയ ഇന്ത്യൻ ടീമിലെ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും കാമുകി മഹിക ശർമയും വാർത്തകളിൽ നിറയുന്നു. ടൂർണമെന്റിനിടെ താരങ്ങൾ കുടുംബത്തോടൊപ്പം താമസിക്കരുതെന്ന ബിസിസിഐയുടെ കർശന നിയന്ത്രണം നിലനിൽക്കെയാണ് മഹികയുമായി ഹാർദിക് കൊളംബോയിലെത്തിയത്. വിമാനത്താവളത്തിൽനിന്നു ഇരുവരും ഒരുമിച്ചു പുറത്തുവരുന്ന ചിത്രങ്ങളും, തുടർന്ന് ടീം ഹോട്ടലിലെ ലോബിയിൽ ഹാർദിക് ബാത്ത്റോബ് ധരിച്ച് മഹികയുടെ കൈപിടിച്ചു നടക്കുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. മഹികയെ ഹോട്ടലിൽനിന്നു യാത്രയാക്കാൻ ഇറങ്ങിയപ്പോഴുള്ള ദൃശ്യങ്ങളാണിതെന്നാണ് കരുതപ്പെടുന്നത്. ഇതിനു പിന്നാലെ വാലന്റൈൻസ് ദിനത്തോടനുബന്ധിച്ച് താരം Read More…