ശരീരത്തെ ശുചിയായി വയ്ക്കുക എന്നതിലുപരി കുളിക്ക് ആരോഗ്യപരമായ നിരവധി ഗുണങ്ങളുണ്ട്. കുളി ക്ഷീണം ഇല്ലാതാക്കി, ശരീരത്തിനും മനസിനും ഉണര്‍വ് നല്‍കുന്നു. അലര്‍ജികളേയും അണുബാധകളെയും പ്രതിരോധിക്കുന്നതിനോടൊപ്പം വിശപ്പിനെ ഉത്തേജിപ്പിക്കാനും കുളിക്കുന്നതിലൂടെ സാധിക്കുമെന്ന് ആയുര്‍വേദത്തില്‍ പറയുന്നുണ്ട്. എണ്ണ തേച്ചുകുളി പതിവായിരുന്നെങ്കിലും, കുളി കഴിഞ്ഞൊരു എണ്ണ തേപ്പ് പതിവേ ആയിരുന്നില്ല. മാത്രമല്ല, കുളി കഴിഞ്ഞു എണ്ണ തേയ്ക്കരുത് എന്നു പറയുകയും ചെയ്യും. പണ്ടുള്ളവര്‍ ഇങ്ങനെ പറയാന്‍ കാരണമെന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ ശരീരത്തില്‍ ധാരാളം വിയര്‍പ്പ് ഗ്രന്ഥികളുണ്ട്. ജോലികള്‍ ചെയ്യുമ്പോഴും, പെട്ടെന്ന് വികാരങ്ങള്‍ക്ക് Read More…
Tag: bathing
കുളി കഴിഞ്ഞ് ആദ്യം ശരീരത്തിന്റെ ഏതു ഭാഗമാണ് നിങ്ങള്‍ തുടയ്ക്കുന്നത്?
നിത്യജീവിതത്തിലെ ശീലങ്ങള്‍ നമ്മുടെയൊക്കെ പ്രത്യേകതയാണ്. ഇതില്‍ പ്രധാനമായുമുള്ളതാണ് വിശാലമായ കുളി. എവിടെ എങ്ങനെ കുളിയ്ക്കുന്നതും ആരോഗ്യപരമായ കാര്യത്തില്‍ പ്രധാനപ്പെട്ടത് തന്നെയാണ്. കുളി കഴിഞ്ഞ് ആദ്യം നമ്മള്‍ ശരീരത്തിന്റെ ഏതു ഭാഗമാണ് തോര്‍ത്തുകയെന്നതനുസരിച്ച് വ്യക്തിയുടെ ചില കാര്യങ്ങള്‍ വിശദീകരിക്കാന്‍ സാധിക്കുമെന്നാണ് പറയുന്നത്. പലരും ശരീരത്തിന്റെ പല ഭാഗങ്ങളാകും, തോര്‍ത്തുക. ചിലര്‍ തല, ചിലര്‍ പുറം, ചിലര്‍ മുഖം എന്നിങ്ങനെ പോകുന്നു, ഇത്. ഏതു ഭാഗമാണ് ആദ്യം തുടയ്ക്കുന്നതെന്നതിന്റെ അിടിസ്ഥാനത്തില്‍ ചില കാര്യങ്ങള്‍ വിശദീകരിയ്ക്കാം. പലരിലും നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് Read More…
തണുത്ത വെള്ളത്തിലൊരു കുളി… ശരീരത്തിന് നല്‍കുന്നത് ഗുണങ്ങള്‍ അറിയാമോ?
നമ്മുടെ ദിനചര്യകളില്‍ പ്രധാനപ്പെട്ട കാര്യമാണ് കുളിയ്ക്കുക എന്നത്. മിക്കവരും രണ്ട് നേരങ്ങളില്‍ കുളിയ്ക്കുന്ന ആളുകളാണ്. ശരീരം വൃത്തിയാക്കുന്നതിനൊപ്പം തന്നെ മനസിന് ഉന്മേഷം ലഭിയ്ക്കാനും കുളി കൊണ്ട് സാധിയ്ക്കും. തണുത്ത വെള്ളത്തില്‍ കുളിയ്ക്കുന്നതു കൊണ്ട് ശരീരത്തിന് നിരവധി ഗുണങ്ങളാണ് ലഭിയ്ക്കുന്നത്. 15 ഡിഗ്രി സെല്‍ഷ്യസിലും കുറവുളള ഐസ് വെള്ളത്തില്‍ കുളിക്കുന്നത് ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നുവെന്നാണ് പറയുന്നത്. തണുത്ത വെള്ളത്തില്‍ കുളിയ്ക്കുന്നത് കൊണ്ട് ശരീരത്തിന് എന്തൊക്കെ ഗുണങ്ങളാണ് ലഭിയ്ക്കുന്നതെന്ന് അറിയാം…
ദിവസവും കുളിക്കാറുണ്ട്, പക്ഷേ ദിവസേന വൃത്തിയാക്കേണ്ട ശരീരഭാഗങ്ങള്‍ ഏതൊക്കെയാണ്?
കുളി എന്നത് മലയാളിയുടെ ദിനചര്യയുടെ പ്രധാന ഭാഗമാണ്. മഴക്കാലത്തും തണുപ്പുകാലത്തും ചിലർ ഈ പതിവ് തെറ്റിച്ചേക്കാം, എന്നാൽ നിങ്ങൾ കുളിക്കുമ്പോള്‍ ശരീരത്തിന്റ എല്ലാ നിർണായക സ്ഥലങ്ങളും വൃത്തിയാക്കുന്നുണ്ടോ? ശുചിത്വവും അതുവഴി ആരോഗ്യവും ഉറപ്പാക്കാൻ നിങ്ങളുടെ ശരീരത്തിന്റെ പലപ്പോഴും അവഗണിക്കപ്പെടുന്ന ഭാഗങ്ങളിൽ ശ്രദ്ധകൊടുക്കേണ്ടത് പ്രധാനമാണ്. “ഇന്ത്യ പോലുള്ള ഉഷ്ണമേഖലാ രാജ്യങ്ങളിൽ ദിവസവും കുളിക്കുന്നത് വളരെ പ്രധാനമാണ്, എന്നാൽ ചില സ്ഥലങ്ങൾ വൃത്തിയാക്കേണ്ടതുണ്ട് . ദിവസം. കക്ഷങ്ങൾ , സ്ത്രീകളുടെ സ്തനങ്ങൾക്ക് താഴെ , പൊക്കിൾ , വയറിലെ മടക്കുകൾ Read More…



