Movie News

‘മരണമാസ്സ്’ ചുരുക്കം ചിലർക്ക് മാത്രം സാധിക്കുന്ന ധീരത: സിനിമയെ അഭിനന്ദിച്ച് മുരളി ഗോപി

മരണമാസ്സ്‌ സിനിമയെ കുറിച്ചുള്ള അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് മുരളി ഗോപി. നവാഗതനായ ശിവപ്രസാദ് ചെയ്തിരിക്കുന്ന ചിത്രം, സംവിധായകന്റെ ധീരതയാണ് വെളിപ്പെടുത്തുന്നതെന്നതാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി അഭിപ്രായപ്പെട്ടിരിക്കുന്നത്. ഡാർക്ക് ഹ്യൂമറും സ്പൂഫും ചേർത്ത genre-mix തിരഞ്ഞെടുക്കുക എന്നത് ചുരുക്കം ചിലർക്ക് മാത്രം സാധിക്കുന്ന ധീരതയാണെന്ന അഭിപ്രായത്തോടെ തുടങ്ങുന്ന കുറിപ്പ് സോഷ്യൽമീഡിയയിൽ ഇപ്പോൾ കൂടുതൽ ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ്. കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്. ‘ഡാർക്ക് ഹ്യൂമറും സ്പൂഫും. സിനിമയിൽ ഏറ്റവും ശ്രമകരമായ രണ്ട് ജനുസ്സുകളാണ് ഇവ. ആദ്യ Read More…

Movie News

ട്രാൻസ്ജെൻഡർ അഭിനയിച്ചു, മരണമാസ്സിൽ കട്ട് !! സൗദിയിൽ വിലക്ക്, കുവൈത്തിൽ റീ എഡിറ്റ്

ബേസിൽ ജോസഫ് നായകനായി എത്തുന്ന മരണമാസ്സ്‌ എന്ന ചിത്രം സൗദിയിലും കുവൈറ്റിലും നിരോധിച്ചു. സിനിമയുടെ കാസ്റ്റിൽ ട്രാൻസ്ജെൻഡർ ആയ വ്യക്തി ഉള്ളതിനാലാണ് ചിത്രത്തിന്റെ റിലീസ് നിരോധിച്ചത്. എന്നാൽ കുവൈറ്റിൽ അവരുടെ ഭാഗങ്ങൾ ഒഴിവാക്കി റിലീസ് ചെയ്യാനാണ് പറയുന്നതെന്നും അണിയറപ്രവർത്തകർ അറിയിച്ചു. “കുവൈറ്റിൽ മരണമാസ്സ് കാണുന്ന പ്രേക്ഷകരോട്- കുവൈറ്റിലെ സെൻസർ നിയമപ്രകാരം സിനിമയിലെ ഫസ്റ്റ് ഹാഫിലെയും സെക്കന്റ് ഹാഫിലെയും ചില സീനുകൾ കട്ട് ചെയ്ത് കളയേണ്ടി വന്നിട്ടുണ്ട്. എഡിറ്റ് ചെയ്‌ത സീനുകളിലെ കല്ലുകടികൾ പൂർണ്ണമായ സിനിമാ ആസ്വാദനത്തെ ബാധിക്കുകയില്ല Read More…

Movie News

ഗ്രേസോടെ ഗ്രേസ് ആന്റണി ! ജീത്തു ജോസഫ് ചിത്രം ‘നുണക്കുഴി’ ഓഗസ്റ്റ് 15ന്

“ആഹാ… എന്നാ വാശിക്കൊരു കുറവൂല്ലാന്ന് തന്നെ വിചാരിച്ചോ !” ജീത്തു ജോസഫ് ചിത്രം ‘നുണക്കുഴി’യിലെ ഗ്രേസ് ആന്റണിയുടെ കഥാപാത്രമായ രശ്മി പറയുന്ന ഡയലോഗാണിപ്പോൾ സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതോടെ ആകാംക്ഷയിലാണ് ആരാധകരും സിനിമാപ്രേമികളും. ഒരു കഥാപാത്രത്തിന്റെ മാറ്റുകൂടുന്നത് അത് ഭദ്രമായ കൈകളിൽ ചെന്നെത്തുമ്പോഴാണ് കഥാപാത്രത്തെ പൂർണ്ണമായും ഉൾക്കൊണ്ട് അച്ചടക്കത്തോടെയും പക്വതയോടുംകൂടി അവതരിപ്പിക്കുക എന്നതാണ് അഭിനേതാവിന്റെ കർത്തവ്യം. എണ്ണിയാലൊതുങ്ങാത്തത്ര അഭിനേതാക്കൾ ഇന്ന് ഇന്റസ്ട്രിയിലുണ്ട്. അതിൽ മലയാളികൾക്ക് തന്റെതെന്ന് അഹങ്കാരത്തോടെ അവകാശപ്പെടാവുന്ന അഭിനേതാക്കളിൽ ഒരാളാണ് ഗ്രേസ് Read More…

Movie News

ഗുരുവായൂരമ്പല നടയിലെ കല്യാണ പന്തലിൽ തിരക്കേറുന്നു !! ബോക്സ്ഓഫീസ് റിപ്പോർട്

പൃഥ്വിരാജ്-ബേസിൽ ജോസഫ് ചിത്രം ഗുരുവായൂരമ്പല നടയിൽ റിലീസിന് പിന്നാലെ മികച്ച പ്രതികരണമാണ് നേടുന്നത്. മികച്ച കോമഡി ടൈമിങ്ങുമായി പൃഥ്വി തന്നെയാണ് സിനിമയിൽ ഏറ്റവുമധികം കയ്യടി വാങ്ങുന്നത്. ആ കയ്യടികൾ സിനിമയുടെ കളക്ഷനിലും പ്രതിഫലിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് സിനിമയുടെ ആദ്യദിന കളക്ഷൻ റിപ്പോർട്ട്. വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രം ആദ്യദിനത്തിൽ ആഗോളതലത്തിൽ എട്ട് കോടിയിലധികം രൂപ നേടിയതായാണ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിൽ നിന്ന് മാത്രമായി 3.8 കോടിയാണ് സിനിമയുടെ കളക്ഷൻ. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുമായി 55 Read More…

Featured Movie News

കല്യാണം കഴിക്കാൻ പോകുന്നവരുടെ ശ്രദ്ധക്ക്! “ഗുരുവായൂര്‍ അമ്പലനടയില്‍” കല്യാണപ്പാട്ട് ഇറങ്ങി

പൃഥ്വിരാജ് സുകുമാരൻ, ബേസില്‍ ജോസഫ് എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന “ഗുരുവായൂര്‍ അമ്പലനടയില്‍” സിനിമയുടെ കല്യാണപ്പാട്ട് പുറത്തിറങ്ങി. ‘കെ ഫോർ കല്യാണം’ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം ഒരുക്കിയത് അങ്കിത് മേനോനാണ്. സുഹൈൽ കോയ എഴുതിയ വരികൾ ആലപിച്ചിരിക്കുന്നത് മിലൻ ജോയ്, അരവിന്ദ് നായർ, അമൽ സി അജിത്, ഉണ്ണി ഇളയരാജ, അശ്വിൻ ആര്യൻ, സോണി മോഹൻ, അവനി മൽഹാർ, ഗായത്രി രാജീവ് എന്നിവരാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍, E4 എന്റര്‍ടൈന്‍മെന്റിന്റെ Read More…

Featured Movie News

കല്യാണം നടത്തുമെന്ന് പൃഥ്വിരാജ്, വേണ്ടെന്ന് ബേസില്‍; “ഗുരുവായൂരമ്പല നടയിൽ” ട്രെയിലർ

ബേസില്‍ ജോസഫ്, പൃഥ്വിരാജ് സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന “ഗുരുവായൂര്‍ അമ്പലനടയില്‍” എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കല്യാണം നടക്കുന്നതുമായി ബന്ധപ്പെട്ട രസകരമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയുള്ള ട്രെയിലറാണ് പുറത്തിറക്കിയിരിക്കുന്നത്. കല്യാണം വിളിക്കുന്ന പൃഥ്വിരാജും കല്യാണം വേണ്ടെന്ന് പറയുന്ന ബേസിലിനെയും ട്രെയിലറില്‍ കാണാം. കല്യാണത്തിന്റെ ആഘോഷത്തിനൊപ്പം രസകരമായ പല മുഹൂര്‍ത്തങ്ങളും സിനിമയിലുണ്ടാകുമെന്ന സൂചനയും ട്രെയിലര്‍ തരുന്നുണ്ട്. ഒരു കംപ്ലീറ്റ് കോമഡി ചിത്രമായിരിക്കും ‘ഗുരുവായൂര്‍ അമ്പലനടയില്‍’ എന്നാണ് ട്രെയിലര്‍ തരുന്ന സൂചന. നിഖില വിമല്‍, അനശ്വര Read More…

Featured Movie News

പൃഥ്വിരാജ് സുകുമാരനും, ബേസിൽ ജോസഫും; ‘ഗുരുവായൂരമ്പലനടയിൽ’ ടീസർ

ജയ ജയ ജയ ജയഹേ എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിനു ശേഷം പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിവിപിൻദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂരമ്പലനടയിൽ’’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റീലീസായി. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടൈൻമെന്റ് ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നിഖില വിമൽ, അനശ്വര രാജൻ, യോഗി ബാബു, ജഗദീഷ്, രേഖ, ഇർഷാദ്,സിജു സണ്ണി, സഫ്‌വാൻ, കുഞ്ഞികൃഷ്ണൻ Read More…

Celebrity

‘സിനിമയിലേക്ക് എത്തിയത് കഠിനകഠോരമായ തീരുമാനം, പൊളിഞ്ഞാല്‍ പിന്നെ നാട്ടില്‍ കയറാന്‍ പറ്റില്ലല്ലോ..’ -ബേസില്‍ ജോസഫ്

മലയാള സിനിമയിലെ പുതു താരങ്ങൾക്കിടയിൽ ഒരു സകലകലാ വല്ലഭനാണ് ബേസിൽ ജോസഫ്. ചുരുങ്ങിയ കാലംകൊണ്ടുതന്നെ നടനായും സംവിധായകനായുമൊക്കെ മലയാള സിനിമയെ കയ്യിലെടുക്കാൻ ബേസിലിന് സാധിച്ചിട്ടുണ്ട്. ഇതുവരെ മൂന്ന് സിനിമകളെ സംവിധാനം ചെയ്തിട്ടുള്ളുവെങ്കിലും മൂന്നും ഒന്നിനൊന്ന് കയ്യടി നേടിയ ചിത്രങ്ങളാണ്. അതിനൊപ്പം അഭിനയത്തിലൂടെയും ബേസിൽ പ്രേക്ഷക മനസ്സ് കീഴടക്കുന്നുണ്ട്. അഭിനയവും സംവിധാനവും ഒരുപോലെ വഴങ്ങുന്ന ബേസിലിന്റെ ചിത്രങ്ങൾ കുടുംബപ്രേക്ഷകർക്ക് പ്രിയപ്പെട്ടവയാണ്. ദിലീഷ് പോത്തൻ ചിത്രം ജോജിക്ക് ശേഷമാണ് നടനെന്ന നിലയിൽ ബേസിലിനെ ആളുകൾ ശ്രദ്ധിച്ചു തുടങ്ങിയത്. അതുവരെ ചെയ്തുകൊണ്ടിരുന്ന Read More…

Movie News

‘‘ദേ ഇപ്പൊ വാർത്ത വരും മഞ്ജു പിള്ളക്ക് കമൽഹാസനോട് പ്രണയം ആണെന്ന് !!”

ബേസില്‍ ജോസഫ്, ജഗദീഷ്, മഞ്ജു പിള്ള എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ഫാലിമി. നവാഗതനായ നിര്‍മ്മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രം കുടുംബ ബന്ധങ്ങളിലെ ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെയാണ് പറയുന്നത്. ഒരു കുടുംബത്തിന്റെ സാഹസിക യാത്രയുടെ കഥ പറയുന്ന ചിത്രം റിലീസിനോടടുക്കുകയാണ്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ബേസിലും ജഗദീഷും മഞ്ജു പിള്ളയും പല അഭിമുഖങ്ങളും നൽകുന്നുണ്ട്. സ്വതസിദ്ധമായ തമാശകളിലൂടെയാണ് ഇവർ സിനിമയെക്കുറിച്ച് സംസാരിക്കുന്നത്. ഇപ്പോഴിതാ അത്തരത്തിൽ ഉള്ള ഒരു ചിറ്റ് ചാറ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. “പ്രണയം തോന്നുന്ന Read More…