Health

275 കിലോ ഭാരം; കൗമാരക്കാരനെ ആശുപത്രിയിലെത്തിച്ചത് മറ്റഡോർ വാനിൽ, സങ്കീർണ്ണമായ ശസ്ത്രക്രിയ വിജയകരം!

ഡൽഹി സർ ഗംഗാറാം ആശുപത്രിയിൽ 275 കിലോ തൂക്കമുള്ള പതിനാറുകാരനിൽ നടത്തിയ സങ്കീർണ്ണമായ ബരിയാട്രിക് ശസ്ത്രക്രിയ വിജയം കണ്ടു. കടുത്ത ശ്വാസതടസ്സം, ഒബ്‌സ്ട്രക്ടീവ് സ്ലീപ്പ് ആപ്നിയ എന്നിവയാൽ ബുദ്ധിമുട്ടിയ കൗമാരക്കാരനെ ലാപറോസ്കോപ്പിക് സ്ലീവ് ഗാസ്ട്രെക്ടമി ശസ്ത്രക്രിയയ്ക്കാണ് വിധേയനാക്കിയത്. ശരീരഭാരം കൂടുതലായതിനാൽ സാധാരണ കാറിൽ യാത്ര ചെയ്യാൻ സാധിക്കാത്തതിനെ തുടർന്ന് മാറ്റഡോർ വാനിലാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ശ്വാസംമുട്ടലും അനുബന്ധ പ്രശ്നങ്ങളും കുറയ്ക്കുന്നതിനായി ശസ്ത്രക്രിയയ്ക്ക് മുൻപ് രണ്ടാഴ്ചയോളം കുട്ടിയെ പീഡിയാട്രിക് ഐ.സി.യുവിൽ (PICU) പ്രവേശിപ്പിച്ചിരുന്നു. ബോഡി മാസ് ഇൻഡക്സ് Read More…