അറവുശാലയില്‍നിന്ന് ഓടിപ്പോയ കാള ഇരച്ചുകയറിയത് സമീപത്തെ ബാർബർ ഷോപ്പിലേക്ക്. ഇസ്താംബൂളിലെ സുൽത്താൻബെയ്‌ലി ജില്ലയിൽ നടന്ന സംഭവം വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. ഭയന്നോടിയ മൃഗം കടയുടെ കണ്ണാടിച്ചില്ലുകൾ തകർത്ത് അകത്തേക്ക് കയറിയതോടെ ജീവനക്കാരും ഉപഭോക്താക്കളും ജീവനും കൊണ്ട് ഓടുകയായിരുന്നു. കടയിൽ നിരവധി ആളുകൾ മുടിവെട്ടിക്കൊണ്ടിരുന്ന തിരക്കേറിയ സമയത്താണ് കാള പെട്ടെന്ന് അകത്തേക്ക് ഇരച്ചുകയറിയത്. കുട്ടികളടക്കമുള്ള ഉപഭോക്താക്കൾ വലിയൊരു അപകടത്തിൽ നിന്നാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. കടയുടമയായ റെഷിത് കോനി ആ ഭയപ്പെടുത്തുന്ന നിമിഷത്തെക്കുറിച്ച് വിവരിക്കുകയുണ്ടായി. കാള ഓടിവന്ന സമയത്ത് കടയിൽ Read More…

