Crime

33-കാരി ഭർതൃവീട്ടിൽ മരിച്ച നിലയിൽ; ഭർതൃപിതാവിന്റെ ഓഡിറ്റോറിയം അടിച്ചുതകർത്ത് ബന്ധുക്കൾ

പൂണെ: പൂണെ മുകുന്ദ് നഗറിലെ വസതിയിൽ മുപ്പത്തിമൂന്നുകാരിയായ പായൽ അക്ഷയ് സാംബ്രെയെ മരിച്ച നിലയിൽ കണ്ടെത്തി. ആറു വർഷം മുൻപ് വിവാഹിതയായ ഇവർക്ക് നാലു വയസ്സുള്ള ഒരു മകളുണ്ട്. രാവിലെ 11 മണിയോടെ വിവരം ലഭിച്ച് പൊലീസ് എത്തിയപ്പോഴാണ് തെക്കൻ പൂണെയിൽ ഭർതൃപിതാവിന്റെ ഉടമസ്ഥതയിലുള്ള ‘സാംബ്രെ പാലസ്’ ഓഡിറ്റോറിയത്തിന് പിന്നിലെ വീട്ടിൽ പായലിന്റെ മൃതദേഹം കണ്ടത്. മരണവാർത്തയറിഞ്ഞ് സ്ഥലത്തെത്തിയ ബന്ധുക്കൾ ഓഡിറ്റോറിയം അടിച്ചുതകർത്തു. ഭർതൃവീട്ടുകാർ പായലിനോട് നിരന്തരം സ്വർണം ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിച്ചിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. കുടുംബപ്രശ്നങ്ങളാണ് Read More…