പാട്ന: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയെത്തുടർന്നുള്ള പ്രതിഷേധങ്ങൾക്കൊടുവിൽ കഴിഞ്ഞ ആഴ്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് രാജിവെക്കേണ്ടിവന്നത് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനേറ്റ കനത്ത തിരിച്ചടിയായിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് മൂന്ന് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ രണ്ട് സീറ്റുകളിൽ ബിജെപിക്ക് വൻ തോൽവി ഏറ്റുവാങ്ങേണ്ടിവന്നിരിക്കുന്നത്. പാർട്ടി ഭരണത്തിലിരിക്കുന്ന ബിഹാറിലെ ബങ്കിപുർ, മധ്യപ്രദേശിലെ ദതിയ എന്നീ മണ്ഡലങ്ങളിലാണ് ബി.ജെ.പി പരാജയപ്പെട്ടത്. ഇതിൽ ബങ്കിപുർ ആകട്ടെ പാർട്ടി അധ്യക്ഷൻ നിതിൻ നബിൻ രാജിവെച്ചൊഴിഞ്ഞ സീറ്റാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ബി.ജെ.പിയുടെ Read More…

