Health

ലോകത്തൊരു ഗ്രൂപ്പുമായി ചേരാത്ത രക്തഗ്രൂപ്പ്! ആദ്യമായി കണ്ടെത്തിയത് ഇന്ത്യക്കാരിയില്‍

ചികില്‍സയുടെ ഭാഗമായി പലര്‍ക്കും മറ്റുപലരില്‍നിന്നും രക്തം സ്വീകരിക്കേണ്ടി വരുന്നത് സ്വാഭാവികമാണ്. പക്ഷേ ലോകത്തൊരാളുടേയും രക്തം അനുയോജ്യമല്ലാതെ വന്നാല്‍ എന്തുചെയ്യും? അങ്ങനെയൊരു സങ്കീര്‍ണത ചിന്തിക്കാനാകുമോ? എന്നാല്‍ ലോകത്ത് മുന്‍പെങ്ങും കണ്ടെത്തിയിട്ടില്ലാത്ത ഒരു പുതിയ രക്തഗ്രൂപ്പ് കണ്ടെത്തിയിരിക്കുകയാണിപ്പോള്‍ ഗവേഷകര്‍. കര്‍ണാടകയിലെ കോലാര്‍ ജില്ലയില്‍ നിന്നുള്ള യുവതിയിലാണ് ലോകത്ത് ഒരിടത്തും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത പുതിയൊരുതരം രക്തഗ്രൂപ്പ് കണ്ടെത്തിയത്. 38കാരിയെ കോലാറിലെ ആശുപത്രിയില്‍ ഹൃദയശത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം തിരിച്ചറിഞ്ഞത്. സാധാരണ കണ്ടുവരാറുള്ള O Rh+ ഗ്രൂപ്പ് ആയിരുന്നു യുവതിയുടേത്. എന്നാല്‍ ലഭ്യമായ ഒ Read More…