Oddly News

സ്കൂളിന് മുന്നിൽ ഉച്ചത്തിലുള്ള ഡിജെ സംഗീതം വില്ലനായി; രണ്ടാം ക്ലാസുകാരി കുഴഞ്ഞുവീണ് മരിച്ചു

ഉത്തർപ്രദേശിലെ ബൽറാംപൂരിൽ ക്ലാസ് മുറിയിൽ മറ്റു കുട്ടികളോട് ചിരിച്ചു സംസാരിച്ചിരുന്ന രണ്ടാം ക്ലാസുകാരി കുഴഞ്ഞുവീണ് മരിച്ചതിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സോനു തിവാരി എന്നയാളുടെ മകളാണ് തിങ്കളാഴ്ച രാവിലെ 11 മണിയോടെ സ്കൂളിലെ ഒന്നാം നിലയിലുള്ള ക്ലാസ് മുറിയിൽ വെച്ച് ദാരുണമായി മരണപ്പെട്ടത്. വിഗ്രഹ ഘോഷയാത്രയുടെ ഭാഗമായി സ്കൂളിന് മുന്നിലൂടെ ഉയർന്ന ശബ്ദത്തിൽ ഡി.ജെ (DJ) പാട്ട് വെച്ച് വാഹനങ്ങൾ കടന്നുപോയ സമയത്താണ് ഈ സംഭവം നടന്നത്. പുറത്തുനിന്നുള്ള ഭീകരമായ ശബ്ദം കാരണം ക്ലാസിലെ ജനലുകളും വാതിലുകളും Read More…