ഉത്തർപ്രദേശിലെ ബല്ലിയയിൽ നിന്ന് മനസ്സിനെ ഈറനണിയിക്കുന്ന ഒരു വാർത്ത പുറത്തുവന്നിരിക്കുകയാണ്. സ്വന്തം കുടുംബത്തെ മാരകവിഷമുള്ള പാ7മ്പിൽ നിന്ന് രക്ഷിക്കുന്നതിനിടയിൽ ഒരു വളർത്തുനായയ്ക്ക് ജീവൻ നഷ്ടമായി. ടോമി എന്ന് പേരുള്ള ഈ നായ, പാമ്പ് വീട്ടിനുള്ളിലേക്ക് കടക്കാതിരിക്കാൻ ഏകദേശം ഒരു മണിക്കൂറോളമാണ് അതിനോട് പൊരുതിയത്. ഒടുവിൽ വിഷപ്പാമ്പിന്റെ കടിയേറ്റ് നായ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ കുടുംബാംഗങ്ങളെല്ലാം ഉറങ്ങിക്കിടക്കുമ്പോഴാണ് പാമ്പ് വീടിന് സമീപത്തേക്ക് എത്തിയത്. പുലർച്ചെ രണ്ടുമണിയോടെയാണ് വിഷപ്പാമ്പ് വീടിന് നേരെ ഇഴഞ്ഞുനീങ്ങിയത്. അപകടം കുടുംബാംഗങ്ങളുടെ ശ്രദ്ധയിൽപ്പെടുന്നതിന് മുൻപ് Read More…

