Sports

തോറ്റ പാകിസ്താനെതിരേ പന്തുചുരണ്ടല്‍ വിവാദവും ; ആരോപണം ഉന്നയിച്ച് ദക്ഷിണാഫ്രിക്കന്‍ താരം

ടി20 ലോകകപ്പില്‍ ക്രിക്കറ്റിലെ കുട്ടികളായ അമേരിക്കയോട് ആദ്യ മത്സരത്തില്‍ തന്നെ തോറ്റതിന് പിന്നാലെ കൂനിന്‌മേല്‍ കുരുവായി പാകിസ്താനെതിരേ പന്തുചുരണ്ടല്‍ വിവാദവും. ഡള്ളാസില്‍ നടന്ന സൂപ്പര്‍ഓവറില്‍ കളി അവസാനിച്ച മത്സരത്തില്‍ പന്തില്‍ കൃത്രിമം കാട്ടിയതിന്റെ ആരോപണം നേരിടുകയാണ് പാകിസ്താന്‍ ക്രിക്കറ്റ് ടീം. മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരമാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ന്യൂബോള്‍ എടുത്തപ്പോള്‍ അതുപയോഗിച്ച് റിവേഴ്സ് സ്വിംഗ് സൃഷ്ടിക്കാന്‍ പാകിസ്ഥാന്‍ കളിക്കാര്‍ യുഎസ്എയ്ക്കെതിരായ മത്സരത്തിനിടെ പതിവായി പന്ത് ചുരണ്ടുന്നുണ്ടായിരുന്നെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് താരം ജുവാന്‍ തെറോണ്‍ Read More…