Oddly News

പ്രണയ ലഹരി, വാങ്ങിയത് 200 പെഗ് മദ്യം; ബിൽ ഒന്നരലക്ഷം; പണമില്ല, 18കാരി തലമുടി മുറിച്ചുനൽകി !

അണിഞ്ഞൊരുങ്ങി പുറത്തുപോയ തായ്‌ലാന്റിലെ പതിനെട്ടുകാരിക്ക് ലഹരിയിൽ സ്വയം നിയന്ത്രണം നഷ്ടപ്പെട്ട് ഒടുവിൽ മൊട്ടയടിച്ച് വീട്ടിലേക്ക് മടങ്ങേണ്ടിവന്നു. ബാങ്കോക്കിലെ ഒരു ഹോസ്റ്റ് ബാറിലെത്തിയ യുവതിക്ക് 60,000 തായ് ബാഹ്ത് (ഏകദേശം 1.73 ലക്ഷം രൂപ) ബില്ലായതോടെയാണ് സംഭവം. തുക നൽകാൻ മറ്റ് വഴികളില്ലാതെ വന്നതോടെ ബാർ ജീവനക്കാരുടെ ആവശ്യപ്രകാരം യുവതി സ്വന്തം മുടി മുറിച്ചുനൽകാൻ നിർബന്ധിതയാവുകയായിരുന്നു. ടിക് ടോക്കിലൂടെ പരിചയപ്പെട്ട ഒരു ഹോസ്റ്റ് ബാർ ജീവനക്കാരനെ കാണാനാണ് യുവതി ബാങ്കോക്കിലെത്തിയത്. ഹോസ്റ്റ് ബാറുകൾക്ക് പ്രശസ്തമാണ് ബാങ്കോക്ക്.  പുരുഷ ജീവനക്കാർ Read More…

Featured Oddly News

‘കഷണ്ടിക്കാരനെ കെട്ടില്ല’; വരന്റെ കഷണ്ടി കണ്ട്‌ വധു ഞെട്ടി; വിവാഹം മുടങ്ങി, നാടകീയ രംഗങ്ങൾ

ലഖ്‌നൗ: വരന് കഷണ്ടിയുണ്ടെന്ന വിവരം വൈകി അറിഞ്ഞതിനെ തുടർന്ന് വധു വിവാഹത്തിൽ നിന്ന് പിന്മാറി. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലുള്ള ഹാൻഡിയയിലാണ് ഈ കൗതുകകരമായ സംഭവം നടന്നത്. വിവാഹ ചടങ്ങുകൾ അവസാന ഘട്ടത്തിലേക്ക് കടക്കവെയാണ് വരന്റെ കഷണ്ടി വധുവിന്റെ ശ്രദ്ധയിൽപ്പെട്ടതും അവർ വിവാഹം വേണ്ടെന്ന് വെച്ചതും. ശനിയാഴ്ച രാത്രി വലിയ ആഘോഷങ്ങളോടും ബാന്റ് മേളത്തോടും കൂടിയാണ് ജൗൺപുർ സ്വദേശിയായ വരനും കൂട്ടരും വധുഗൃഹത്തിൽ എത്തിയത്. വധൂവരന്മാർ പരസ്പരം മാല ചാർത്തുന്ന ‘ജയമാല’ ചടങ്ങിന് തൊട്ടുമുമ്പ് വരെ കാര്യങ്ങളെല്ലാം സാധാരണ നിലയിലായിരുന്നു. Read More…