Oddly News

‘അമ്മായിയമ്മപ്പേര്’ ! ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ പേര് അമ്മായിയമ്മ പച്ചകുത്തി, പിന്നാലെ പേര് മാറ്റാന്‍ മരുമകള്‍

കുഞ്ഞിന് പേരിടുന്നത് ചില കുടുംബങ്ങളിലെങ്കിലും തര്‍ക്കവിഷയമാകാറുണ്ട്. പ്ര​ത്യേകിച്ചും പേര് തെരഞ്ഞെടുക്കുന്നത് കുട്ടിയുടെ മുത്തച്ഛനോ മുത്തശ്ശിയോ ആണെങ്കില്‍… ഇക്കാര്യത്തില്‍ അമ്മായിയമ്മയുടെ ഇടപെടല്‍ ചിലപ്പോഴെങ്കിലും മരുമകള്‍ക്ക് ഒട്ടും ഇഷ്ടമാകാന്‍ വഴിയില്ല. എന്നാല്‍ ഇവിടെ അല്‍പം വ്യത്യസ്തമായി മകനും ഭാര്യയും പേര് തീരുമാനിക്കുന്നതിനു മുമ്പേ പിറക്കാൻ പോകുന്ന പേരക്കുട്ടിയുടെ പേര് സ്വന്തം കൈത്തണ്ടയിൽ പച്ച കുത്തി അമ്മായിയമ്മ. ഗർഭിണിയായ യുവതി പറയുന്നതനുസരിച്ച്, താനും ഭർത്താവും കുഞ്ഞിന് പേര് നിശ്ചയിക്കുന്നതിനു മുന്നേ തന്നെ അമ്മായിയമ്മ മറ്റൊരു പേരിൽ പെർമനെന്റ് ടാറ്റു അടിക്കുകയായിരുന്നു എന്നാണ്. Read More…