Good News

എന്തൊരുറക്കമാടാ ? കുട്ടിയാനയെ ഉറക്കത്തിൽ നിന്ന് വിളിച്ചെഴുന്നേൽപ്പിക്കുന്ന മുതിർന്ന ആനക്കുട്ടി, രസകരമായ വീഡിയോ വൈറൽ

ഭൂമിയിലെ ഏറ്റവും ക്യൂട്ടായ മൃഗങ്ങളിൽ ഒന്നാണ് കുട്ടിയാനകൾ. ഇപ്പോഴിതാ ഇത് തെളിയിക്കുന്ന ഒരു വീഡിയോയാണ് കാഴ്ചക്കാരുടെ മനം നിറയ്ക്കുന്നത്.വിരമിച്ച ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സുശാന്ത നന്ദ എക്സിൽ പങ്കിട്ട ക്ലിപ്പിലാണ് ഈ മനോഹര ദൃശ്യങ്ങൾ പങ്കുവെക്കപ്പെട്ടിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തിൽ ഒരു ചെറിയ ആനക്കുട്ടി ശാന്തമായി ഉറങ്ങുന്നത് കാണാം. ചുറ്റുമുള്ള ലോകത്തെ കുറിച്ച് ഒന്നുമറിയാതെ പൂർണ്ണ ശാന്തനായിട്ടാണ് ആനക്കുട്ടി ഉറങ്ങുന്നത്. എന്നാൽ ഈ സമയം അല്പംകൂടി പക്വതയെത്തിയ മറ്റൊരു ആനക്കുട്ടി കുട്ടിയാനയുടെ അടുത്ത് വന്നു നിൽക്കുകയും അതിനെ Read More…

Good News

കുട്ടിയാനയ്ക്കുമില്ലേ മോഹങ്ങള്‍… മെഴുകുതിരി ഊതി കെടുത്തി, കേക്കുമായി പിറന്നാളാഘോഷിച്ച് ആനക്കുട്ടി, ഹൃദയം കീഴടക്കി വീഡിയോ

ഏറെ ഹൃദയസ്പർശിയായ ഒരു വീഡിയോയാണ് ഇപ്പോൾ നെറ്റിസൺസിന്റെ മനം കവരുന്നത്. പിറന്നാൾ ദിനത്തിൽ തന്റെ സ്പെഷ്യൽ കേക്ക് മുറിക്കുകയും മെഴുകുതിരി ഊതി കെടുത്തുകയും ചെയ്യുന്ന കുട്ടിയാനയുടെ ദൃശ്യങ്ങളാണിത്. കുട്ടിക്കൊമ്പൻ അതിന്റെ പാപ്പാന്റെ അരികിൽ നിൽക്കുന്നതും ജന്മദിനാഘോഷം ആസ്വദിക്കുകയും ചെയ്യുന്നതാണ് ക്ലിപ്പിലുള്ളത്. മെഴുകുതിരികൾ അണയ്‌ക്കാനും എക്കാലത്തെയും മനോഹരമായ “കേക്ക്” കഴിക്കാനും ആന തന്റെ തുമ്പിക്കൈ വായുവിലേക്ക് ഉയർത്തിക്കൊണ്ട് നിൽക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്. രാത്രിയിൽ ശാന്തമായ ഒരു ഔട്ട്ഡോർ സെറ്റിങ്ങിലാണ് കുട്ടിയാന അതിന്റെ പാപ്പാന്റെ അരികിൽ അരുമയോടെ നിൽക്കുന്നത്. Read More…

Oddly News Wild Nature

ആനക്കൂട്ടത്തിലേക്ക് ആഹ്ലാദത്തോടെ ഓടിയടുക്കുന്ന കുട്ടിയാന: മനം നിറച്ച് വീഡിയോ

ഏറ്റവും ക്യൂട്ട് ആയ മൃഗങ്ങളിൽ മുൻപന്തിയിലാണ് കുട്ടിയാനകളുടെ സ്ഥാനം. ഇപ്പോഴിതാ കഴിഞ്ഞ ദിവസം പങ്കുവെക്കപ്പെട്ട ഒരു കുട്ടിയാനയുടെ വീഡിയോ കുട്ടിയാനകള്‍ എത്രത്തോളം ഹൃദയം കവരുമെന്ന് തെളിയിക്കുകയാണ്. ആനക്കൂട്ടത്തിനടുത്തേക്ക് ആഹ്ലാദത്തോടെ ഓടുന്ന ഒരു ആനക്കുട്ടിയുടെ വീഡിയോയാണിത്. നിമിഷ നേരങ്ങൾക്കുള്ളിൽ വൈറലായ വീഡിയോ സോഷ്യൽ മീഡിയ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. വിഡിയോയിൽ ആവേശത്തോടെ ഒരു ആനക്കുട്ടി തന്റെ കൂട്ടത്തെ പിന്തുടരുന്നതാണ് കാണുന്നത്. കുടുംബത്തിലെ മറ്റുള്ളവരുമായി വീണ്ടും ഒന്നിക്കാൻ ആന മത്സരിച്ചോടുകയാണ്. വിരമിച്ച ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സുശാന്ത നന്ദ Read More…