Health

അകാലനരയ്ക്ക് ആയുര്‍വേദത്തില്‍ ചികിത്സയുണ്ട്, പക്ഷേ ക്ഷമ വേണം

ചെറുപ്പത്തിലേ നീ വയസ്സിയായോ, ഈ ചോദ്യം അഭിമുഖീകരിക്കുന്ന ചിലരെങ്കിലും നമുക്കിടയിലുണ്ട്. തുടക്കത്തില്‍ നര അത്ര കാര്യമാക്കില്ലെങ്കിലും നരച്ച മുടികളുടെ എണ്ണം കൂടുമ്പോള്‍ സംഭവം സീരിയസാകും. ടെന്‍ഷന്‍ കൂടി പല മരുന്നുകളും പരീക്ഷിക്കും. പലപ്പോഴും ഫലമുണ്ടാകില്ലെന്ന് മാത്രമല്ല, നര കൂടി പ്രശ്നം ഗുരുതരമാകുകയും ചെയ്യും. അകാലനര കുറയ്ക്കാന്‍ ആയുര്‍വേദ ചികിത്സയ്ക്ക് കഴിയാറുണ്ട്. പക്ഷേ സമയമെടുക്കുമെന്ന് മാത്രം. കാരണങ്ങള്‍ നാടന്‍ ചികിത്സകള്‍ പഞ്ചകര്‍മ്മ ചികിത്സകളായ വമനം, വിരേചനം എന്നിവ ചെയ്ത് ശരീര ശുദ്ധിവരുത്തിയ ശേഷമേ അകാലനരയ്ക്കുള്ള ചികിത്സ ചെയ്യാവൂ. നസ്യം Read More…

Healthy Food

ദിവസവും ഒരു സ്പൂൺ വെണ്ണ കഴിക്കാമോ? ഔഷധസമ്പുഷ്‌ടം, ഗുണങ്ങള്‍ എണ്ണിയാല്‍ തീരില്ല

ഏറെ ഔഷധസമ്പുഷ്‌ടമായ പാലുല്‌പന്നമായ വെണ്ണ ദേഹത്തിന്‌ നിറവും ശക്‌തിയും ബലവും നല്‍കുന്നു. വെണ്ണയുടെ ഉപയോഗം വാതം, രക്‌തപിത്തം, അര്‍ശസ്‌, അര്‍ദിതം എന്ന വാതരോഗം, ക്ഷയം ഇവയെ ശമിപ്പിക്കുന്നതായി ആയുര്‍വേദം വിവരിക്കുന്നു.ശരീരസൗന്ദര്യം വര്‍ധിപ്പിക്കുന്നതിനും കണ്ണിന്റെ ആരോഗ്യത്തിനും വെണ്ണ നല്ലതാണ്‌. ഔഷധഗുണം പശുവിന്‍ വെണ്ണ ശിശുകള്‍ക്ക്‌ അമൃതുപോലെ ഗുണമുള്ളതായി വിവരിക്കുന്നു. വയറുവേദനയുള്ളപ്പോള്‍ വെണ്ണ എരിക്കിന്റെ ഇലയില്‍ തേച്ച്‌ വയറ്റത്‌ പതിച്ചിട്ടാല്‍ വേദന മാറും. മൈഗ്രേയ്നുള്ളവർ ദിവസവും ഒരു സ്പൂൺ വെണ്ണ കഴിക്കുന്നത് ​ഏറെ നല്ലതാണ്.വാഴയിലമേല്‍ വെണ്ണ പുരട്ടി തീപ്പൊള്ളലുള്ളിടത്ത്‌ പതിക്കാറുണ്ട്‌. Read More…

Healthy Food

പന്നി, പോത്ത്തുടങ്ങിയവ വീണ്ടും ചൂടാക്കി ഉപയോഗിക്കാറുണ്ടോ ? ആയുര്‍വേദം പറയുന്നത്

പാകം ചെയ്ത ആഹാരം അധികം പഴകാതെ ചെറുചൂടില്‍ കഴിക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമമെന്ന് ആയുര്‍വേദം പറയുന്നു. ശരീരത്തെ താങ്ങി നിര്‍ത്തുന്ന മൂന്ന് തൂണുകളാണ് ആഹാരം, നിദ്ര, ബ്രഹ്മചര്യം. ഇതില്‍ ആഹാരമാണ് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത്. നാം കഴിക്കുന്നത് എന്തോ അതാണ് നമ്മെ രൂപപ്പെടുത്തുന്നത്. ഉദാഹരണമായി സാത്വിക ഗുണത്തെ ഉയര്‍ത്തുന്ന സാത്വിക ആഹാരങ്ങളാണ് പാല്‍, നെയ്, പാല്‍ച്ചോറ്, പഴവര്‍ഗങ്ങള്‍ എന്നിവ. കാമ,ക്രോധ, ലോഭ, മാനാദികളായ രാജസി ഗുണങ്ങള്‍ എരിവ്, പുളി, വറുത്ത ആഹാരസാധനങ്ങള്‍ എന്നിവയുടെ ഉപയോഗംകൊണ്ട് ഉയരാന്‍ സാധ്യതയുണ്ട്. ദഹിക്കാന്‍ പ്രയാസമേറിയതും, Read More…