ആഫ്രിക്കന്‍ തീരത്തുള്ള മഡഗാസ്കര്‍ ദ്വീപില്‍ മാത്രം കാണപ്പെടുന്ന ഒരിനം ജീവിയാണ് അയ്-അയ് ലെമൂര്‍. മഡഗാസ്കറില്‍ ഈ ജീവികളെപ്പറ്റി അനവധി അന്ധവിശ്വാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇവയെ മമേലിയ ക്ലാസില്‍ പ്രമേറ്റ്സ് ഓര്‍ഡറില്‍ ഡൗബന്റ്റോണിഡെ എന്ന കുടുംബത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. മഴക്കാടുകളാണ് ഇവയുടെ ആവാസകേന്ദ്രം. രണ്ടര കിലോഗ്രാം വരെ ശരീരഭാരം വയ്ക്കുന്ന ഇവയ്ക്ക് ഏകദേശം 35 സെന്റീമീറ്റര്‍ വരെ നീളമുണ്ടാകും. ഭയപ്പെടുത്തുന്ന രൂപവും തുറിച്ച നോട്ടവും നീണ്ട വിരലുമെല്ലാമായതോടെ ഇവയെ കുറിച്ച് നിരവധി അന്ധവിശ്വാസങ്ങളും കുമിഞ്ഞു കൂടി. മഡഗാസ്കറിലെ വീടുകളിലേക്കു മരണത്തെ ക്ഷണിച്ചു Read More…