ദക്ഷിണേന്ത്യക്കാരിയായ വനിതാ ഡോക്ടർ ഉത്തർപ്രദേശിലെ പ്രാദേശിക ഭാഷയായ ‘അവധി’യോടുള്ള തന്റെ സ്നേഹം വെളിപ്പെടുത്തിയത് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ഉത്തർപ്രദേശിലെ ഗോണ്ടയിലുള്ള മെഡിക്കൽ സെന്ററിൽ പ്രസവ ചികിത്സാ വിദഗ്ദ്ധയായി സേവനമനുഷ്ഠിക്കുന്ന ഡോ. അനിത പുണ്യോദയ മിശ്രയാണ് തനിക്ക് ഈ ഭാഷയോടുള്ള താല്പര്യത്തെക്കുറിച്ച് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. വിവാഹശേഷമാണ് താൻ ഹിന്ദി സംസാരിക്കാൻ പഠിച്ചതെന്നും, എന്നാൽ ഇപ്പോൾ തന്റെ ഏറ്റവും പ്രിയപ്പെട്ട ഭാഷ ‘അവധി’യാണെന്നും ഡോക്ടർ പറയുന്നു. തന്റെ അടുക്കൽ എത്തുന്ന രോഗികൾ അവധി ഭാഷയിൽ രോഗലക്ഷണങ്ങൾ വിവരിക്കുമ്പോൾ കേട്ടിരിക്കാൻ Read More…

