വെറും 10 സ്ഥിരതാമസക്കാർ മാത്രമുള്ള വടക്കൻ സ്പെയിനിലെ ഒരു ചെറിയ ഗ്രാമം, യൂറോപ്പിലുടനീളമുള്ള ആയിരക്കണക്കിന് സന്ദർശകരെ സ്വീകരിക്കാൻ ഒരുങ്ങുന്നു. ആഗസ്റ്റ് 12-ന് ബർഗോസ് പ്രവിശ്യയിലെ അവെല്ലനോസ ഡി മുനോ എന്ന ഗ്രാമം ഒരു അപൂർവ്വ പൂർണ്ണ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കും. അതിനുപിന്നാലെ അന്നുരാത്രി തന്നെ പെർസീഡ്സ് ഉൽക്കാവർഷവും ആകാശത്ത് ദൃശ്യമാകും. 1912-ന് ശേഷം സ്പെയിനിലും, 1999-ന് ശേഷം യൂറോപ്പിലും ദൃശ്യമാകുന്ന ആദ്യത്തെ പൂർണ്ണ സൂര്യഗ്രഹണമാണിത്. അതിനാൽ തന്നെ പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും വലിയ അസ്ട്രോണമി സംഭവങ്ങളിലൊന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്. Read More…

