ന്യൂഡല്‍ഹി: സ്ത്രീയുടെ സല്‍വാര്‍ അഴിക്കാൻ ശ്രമിക്കുന്നതും നെഞ്ചില്‍ അമര്‍ത്തുന്നതും ബലാത്സംഗ ശ്രമത്തിന്റെ പരിധിയില്‍ വരില്ലെന്ന പട്‌ന ഹൈക്കോടതിയുടെ വിവാദ വിധിയിലെ നിരീക്ഷണങ്ങൾക്കെതിരെ സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് ഈ നിലപാടിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി. സമാനമായ മറ്റൊരു കേസ് പരിഗണിക്കുന്നതിനിടെയാണ് പട്‌ന ഹൈക്കോടതിയുടെ ഈ ഉത്തരവ് മുതിര്‍ന്ന അഭിഭാഷകയായ ശോഭാ ഗുപ്ത സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇത്തരം വിഷയങ്ങളില്‍ മുമ്പും സുപ്രീം കോടതി മുന്നറിയിപ്പ് Read More…

