60 വയസ്സുള്ള ഒരു സ്ത്രീയെ അയൽവാസിയായ ഒരു യുവാവ് ഇരുമ്പ് വടികൊണ്ട് ആക്രമിക്കുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്യുന്നതിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മോഹലിയിലെ ധക്കോളിയിലെ ഗ്രീൻ സിറ്റിയിൽ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. ഇരുവരും തമ്മിലുള്ള വ്യക്തിപരമായ തർക്കമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതോടെ കടുത്ത രോഷത്തിലാണ് നാട്ടുകാർ. വീഡിയോയിൽ പ്രകോപിതനായ ധീരജ് ഭാട്ടിയ എന്ന യുവാവ് സരോജ് അറോറ എന്ന സ്ത്രീയെ ആക്രമിക്കുന്നതും ഉടൻ Read More…