Oddly News Spotlight

നിയന്ത്രണം വിട്ട സ്കോർപിയോയിലേക്ക് കമ്പികൾ തുളച്ചുകയറി വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം

ഹിമാചല്‍ പ്രദേശിലെ അടല്‍ ടണലിന്റെ വടക്കേ കവാടത്തിനു സമീപമുണ്ടായ വാഹനാപകടത്തില്‍ 34 വയസുകാരനായ വിനോദസഞ്ചാരിക്കു ദാരുണാന്ത്യം. മൂന്ന്‌ പേര്‍ക്കു പരുക്കേറ്റു. നിർമ്മാണ സ്ഥലത്തെ ഇരുമ്പ് കമ്പികൾ വാഹനത്തിനുള്ളിലേക്ക് പൂർണ്ണമായി തുളച്ചുകയറിയ നിലയിലുള്ള അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. നിർമ്മാണത്തിലിരിക്കുന്ന ഒരു പാലത്തിന്റെ തൂണിലേക്ക് കാർ ഇടിച്ചുകയറുകയും, അവിടെയുണ്ടായിരുന്ന നിരവധി ഇരുമ്പ് കമ്പികൾ വാഹനത്തിന് നടുവിലൂടെ തുളച്ചുകയറി കാർ പൂർണ്ണമായും തകർന്ന നിലയിലുമാണ് ദൃശ്യങ്ങളിലുള്ളത്. രാജസ്ഥാനിലെ സിക്കാർ സ്വദേശിയായ കൈലാഷ് (34) ആണ് അപകടത്തിൽ മരിച്ചത്. Read More…