ന്യൂഡല്‍ഹി: ഏഴാം വയസ്സിൽ തന്നെ പീഡിപ്പിച്ച ‘അങ്കിളി’നെ ജീവിതകാലം മുഴുവൻ ജയിലിലടയ്ക്കണമെന്ന കുട്ടിയുടെ ആവശ്യം പരിഗണിച്ച് കുറ്റവാളിക്ക് ആജീവനാന്ത തടവുശിക്ഷ വിധിച്ച് കോടതി. ഉത്തരവിനൊപ്പം പെൺകുട്ടിയുടെ ധീരതയെ പ്രശംസിച്ച് വ്യക്തിഗത കത്തെഴുതിയ വിചാരണക്കോടതി ജഡ്ജിയുടെ നടപടിയെ ഡൽഹി ഹൈക്കോടതിയും പിന്തുണച്ചു. രോഹിണി അഡീഷണൽ സെഷൻസ് ജഡ്ജ് രജനി രംഗയാണ് പോക്സോ കേസ് പ്രതിയായ സുമിത് ശാക്യയ്ക്ക് ആജീവനാന്ത തടവും ഒന്നര ലക്ഷത്തോളം രൂപ പിഴയും വിധിച്ച്, നീതിന്യായ ചരിത്രത്തിൽ അപൂർവ്വമായ ഈ സന്ദേശം അയച്ചത്. 2023-ൽ നടന്ന Read More…

