Oddly News

50,000 സേഫ്റ്റി പിന്നിൽ തീർത്ത ദുർഗ്ഗാദേവി ! ഏഴടി ഉയരമുള്ള അപൂർവ്വ പ്രതിമയൊരുക്കി കലാകാരൻ! വീഡിയോ

അസ്സമിലെ ധുബ്രി ജില്ലയിലെ ദുർഗ്ഗാ പൂജാ പന്തലിൽ 50,000 സേഫ്റ്റി പിൻ ഉപയോഗിച്ച് നിർമ്മിച്ച ഏഴ് അടി ഉയരമുള്ള ദുർഗ്ഗാദേവിയുടെ പ്രതിമ ഈ വർഷത്തെ പ്രധാന ആകർഷണങ്ങളിലൊന്നായി മാറി. സ്ത്രീകളുടെ അന്തസ്സും സുരക്ഷയും സംബന്ധിച്ച വിഷയങ്ങളിലേക്ക് ശ്രദ്ധ ആകർഷിക്കുന്നതിനായാണ് ആർട്ടിസ്റ്റ് സഞ്ജീവ് ബസക് തന്റെ പുതിയ കലാസൃഷ്ടിക്കായി സേഫ്റ്റി പിൻ തിരഞ്ഞെടുത്തത്. ദുർഗ്ഗാ പൂജാ ആഘോഷങ്ങളുടെ ഭാഗമായി ധുബ്രിയിലെ പഞ്ചമോറിലുള്ള രശ്മി സംഘ് പന്തലിലാണ് ഈ പ്രതിമ പ്രദർശിപ്പിച്ചിരിക്കുന്നത്. അസം സർക്കാരിന്റെ ദുരന്തനിവാരണ വകുപ്പിൽ ജീവനക്കാരനായ ബസക്, Read More…

Oddly News

കാട്ടാനയുടെ കഴുത്തിൽ ഭാരമേറിയ ട്രാക്ടർ ടയർ! അസമിൽ നടന്ന ത്രില്ലർ രക്ഷാപ്രവർത്തനം

അസമിലെ ഗൊലാഘട്ട് ജില്ലയിൽ കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങി അവശ നിലയിലായ ഒരു കാട്ടാനയെ രക്ഷപെടുത്തി. മനുഷ്യർ ഉപേക്ഷിക്കുന്ന മാലിന്യങ്ങൾ വന്യജീവികൾക്ക് എത്രത്തോളം വലിയ ഭീഷണിയാകുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം. കഴുകിൽ ടയർ മുറുകിയ നിലയിൽ ആനയെ കണ്ടതോടെയാണ് രക്ഷാപ്രവർത്തനങ്ങൾക്ക് തുടക്കമായത്. കാസിരംഗയിലെ സെന്റർ ഫോർ വൈൽഡ് ലൈഫ് റീഹാബിലിറ്റേഷൻ ആൻഡ് കൺസർവേഷൻ (CWRC), ഗൊലാഘട്ട് ഫോറസ്റ്റ് ഡിവിഷൻ, പ്രാദേശികവാസികൾ എന്നിവർ സംയുക്തമായാണ് ജീവനുതന്നെ ഭീഷണിയായ ഈ ഘട്ടത്തിൽ രക്ഷാപ്രവർത്തനം നടത്തിയത്. ദൗത്യസംഘം ആനയുടെ കഴുത്തിൽ Read More…

Health

ജിമ്മിൽ വർക്ക്ഔട്ടിനിടെ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് -വിഡിയോ

ദിസ്പുർ ∙ ജിമ്മിലെ വ്യായാമത്തിനിടെ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു. അസം മെഡിക്കല്‍ കോളജിലെ പ്രൊഫസറായ ഡോ. സഹിന്‍ റഹ്മാൻ (47) ആണ് മരിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട് വ്യായാമത്തിനിടെ ബോധരഹിതനായി വീണ അദ്ദേഹത്തെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിപ്പോർട്ടുകൾ പ്രകാരം, ജിമ്മിൽ വ്യായാമം ചെയ്യുമ്പോൾ അദ്ദേഹത്തിന് അസ്വസ്ഥതകളൊന്നും ഉള്ളതായി തോന്നിയിരുന്നില്ല. എന്നാൽ ചില വ്യായാമങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ വേഗത കുറയുകയും പെട്ടെന്ന് തറയിലേക്ക് മുഖമടിച്ച് വീഴുകയുമായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്നവർ ഉടൻതന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം Read More…

Oddly News

സ്വാതന്ത്ര്യദിനത്തിൽ രാഷ്ട്രപതിയുടെ ‘അറ്റ് ഹോം’ വിരുന്നിൽ വിശിഷ്ടാതിഥികളായി സാധാരണക്കാർ!ആരാണ് ദുർഗാപ്രസാദ് സാഹുവും ദിദോം ദൈമാരിയും ?

2026 ആഗസ്റ്റ് 15 ശനിയാഴ്ച ഇന്ത്യ അതിന്റെ 80-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങുകയാണ്. 1947 ആഗസ്റ്റ് 15-ന് രാജ്യം സ്വാതന്ത്ര്യം നേടിയ ശേഷമുള്ള 79 വർഷത്തെ പൂർത്തീകരണമാണ് ഈ ദിനം അടയാളപ്പെടുത്തുന്നത്. രാജ്യത്തിന്റെ വിദൂര മേഖലകളിൽ മികച്ച പൊതുസേവനം കാഴ്ചവെച്ച ഒഡീഷയിൽ നിന്നും അസമിൽ നിന്നുമുള്ള രണ്ട് സാമൂഹിക പ്രവർത്തകർക്ക് ഈ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ഭവനിൽ നടക്കുന്ന ‘അറ്റ് ഹോം’ വിരുന്നിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ഒഡീഷയിലെ ആരോഗ്യ പ്രവർത്തകനായ ദുർഗ്ഗപ്രസാദ് സാഹു, അസം സ്വദേശിയായ പരിസ്ഥിതി സംരക്ഷകൻ Read More…

Oddly News

ആനപ്പകയും കുരങ്ങുശല്യവും; ട്രെയിൻ തട്ടിയും ഷോക്കേറ്റും ആനകൾ, കാട്ടാനയാക്രമണത്തിൽ മനുഷ്യർ; പുതിയ പ്രതിരോധ തന്ത്രം

അസമിൽ വർദ്ധിച്ചുവരുന്ന മനുഷ്യ-ആന സംഘർഷവും കുരങ്ങുശല്യവും നേരിടുന്നതിനായി അസം സർക്കാർ ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ (SOP) തയ്യാറാക്കും. അസം നിയമസഭയുടെ ബജറ്റ് സമ്മേളനത്തിൽ നടന്ന വിശദമായ ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനം. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഉണ്ടായ മനുഷ്യ-ആന സംഘർഷങ്ങളിൽ 1,147 ആളുകളും 246 ആനകളും മരണപ്പെട്ടതായി അസം സർക്കാർ നിയമസഭയെ അറിയിച്ചിരുന്നു. ഇതിൽ 2025-ലാണ് ഏറ്റവും കൂടുതൽ മനുഷ്യ മരണങ്ങൾ (138 എണ്ണം) രേഖപ്പെടുത്തിയത്. ആനകളുടെ മരണത്തിന് പ്രധാന കാരണം ഷോക്കേൽക്കുന്നതും ട്രെയിൻ അപകടങ്ങളുമാണെന്ന് Read More…

Crime

16 കാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി; രണ്ടാമതും വിവാഹം ചെയ്​തു; മൂന്ന് വര്‍ഷത്തിന് ശേഷം അറസ്റ്റ്

16 കാരിയായ മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ പിതാവിനെ മൂന്ന് വര്‍ഷത്തിന് ശേഷം അറസ്റ്റ് ചെയ്​ത് പൊലീസ്. അസമിലെ കച്ചാർ ജില്ലയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പലയിടത്തുവച്ച് ഒന്നിലധികം തവണ പെണ്‍കുട്ടിയെ 40 കാരനായ അച്ഛന്‍ ബലാല്‍സംഗം ചെയ്​തിരുന്നു. ഒടുവില്‍ പെണ്‍കുട്ടി ഗര്‍ഭിണിയായി. ഏഴു മാസം ഗര്‍ഭിണിയായിരുന്ന സമയത്ത് ആരോഗ്യം വഷളായ പെണ്‍കുട്ടിയ ബന്ധുവീട്ടിലേക്ക് മാറ്റി. ഏതാനും ആഴ്​ചകള്‍ക്ക് ശേഷം അവള്‍ പ്രസവിച്ചു. ഈ സമയത്ത് പിതാവ് മറ്റൊരു വിവാഹവും കഴിച്ചിരുന്നു. രണ്ടാനമ്മ പെണ്‍കുട്ടിയെ തിരികെ വീട്ടില്‍ Read More…

Healthy Food

അടുപ്പും ഗ്യാസും തീയും വേണ്ട, വെള്ളത്തിൽ കുതിർത്ത അരി മിനിറ്റുകൾക്കുള്ളിൽ ചോറാകും !

അരികള്‍ പല തരത്തിലുണ്ട്. ചിലതിന് വേവിനായി അധികം സമയം ആവശ്യമാണ്. മറ്റ് ചിലതിനാവട്ടെ അധിക സമയം വേണ്ട. എന്നാല്‍ ഇതിലൊന്നുംപെടാതെ വേവിക്കുക പോലും വേണ്ടാത്ത അരിയെപ്പറ്റി നിങ്ങള്‍ മുമ്പ് കേട്ടിട്ടുണ്ടോ? എന്നാല്‍ അങ്ങനെ അരിയുണ്ട്. അസാമില്‍ ഉല്‍പാദിപ്പിക്കുന്ന ഈ അരിയുടെ പേര് അഗോണിബോറ എന്നാണ്. അരി വെള്ളത്തില്‍ കുതിര്‍ത്തി വച്ചാല്‍ അവ കഴിക്കാനായി തയാറായ അവസ്ഥയിലേയ്ക്ക് മാറുന്നു. ഇത് സൗകര്യപ്രദം മാത്രമല്ല പോഷക ഗുണങ്ങളും നിറഞ്ഞതാണ്. അഗോണിബോറ അരി പ്രധാനമായും പടിഞ്ഞാറന്‍ അസാമിലെ ഗ്രാമപ്രദേശങ്ങളിലാണ് കൃഷി ചെയ്യുന്നത്. Read More…