നഗോയ : ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ വിജയിച്ചാൽ ഇന്ത്യൻ പുരുഷ-വനിതാ ടീമുകൾ മെഡലുകൾ സ്വീകരിക്കേണ്ടി വരുന്നത് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ മൊഹ്സിൻ നഖ്‌വിയിൽനിന്നായേക്കുമെന്ന് റിപ്പോർട്ട്. ഏഷ്യൻ ഗെയിംസിലെ നിലവിലെ ചാംപ്യന്മാരായ ഇരു ഇന്ത്യൻ ടീമുകളും ഐച്ചി-നാഗോയ ഗെയിംസിലും സ്വർണ മെഡൽ നേടാൻ ഏറെ സാധ്യതയുള്ളവരാണ്. എന്നാൽ ജേതാക്കൾക്ക് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) ചെയർമാൻ കൂടിയായ മൊഹ്സിൻ നഖ്‌വിയാകും മെഡൽ സമ്മാനിക്കുകയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. പാക്കിസ്ഥാന്റെ ആഭ്യന്തര മന്ത്രി കൂടിയാണ് മൊഹ്സിൻ നഖ്‌വി. Read More…
Tag: Asian Games
ഏഷ്യന്‍ ഗെയിംസില്‍ ചരിത്രമെഴുതി ഷഫാലി വര്‍മ്മ ; ഇന്ത്യന്‍ താരത്തിന്റെ ആദ്യ അര്‍ദ്ധശതകം കുറിച്ചു
മത്സരം മഴ കൊണ്ടുപോയെങ്കിലും ഇന്ത്യന്‍ വനിതാടീമിന് ഒരു മത്സരത്തിനപ്പുറത്ത് ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റില്‍ ആദ്യമായി ഒരു മെഡല്‍ കാത്തിരിക്കുകയാണ്. മഴ വഴിമുടക്കിയ ഇന്ത്യാ മലേഷ്യാ മത്സരം പക്ഷേ അവിസ്മരണീയമായ മത്സരമായി മാറിയത് വനിതാ ക്രിക്കറ്റ് ടീമിന്റെ ഓപ്പണര്‍ ഷഫാലി വര്‍മ്മയ്ക്കാണ്. ഏഷ്യന്‍ ഗെയിംസില്‍ ആദ്യമായി അര്‍ദ്ധശതകം നേടുന്ന ഇന്ത്യാക്കാരിയായിട്ടാണ് ഷഫാലി റെക്കോഡ്ബുക്കില്‍ പ്രവേശിച്ചു. ഹാംഗ്ഷൂവില്‍ നടന്ന മത്സരത്തില്‍ 39 പന്തില്‍ ഷഫാലി 67 റണ്‍സ് നേടി. അഞ്ചു ബൗണ്ടറികളും നാലു സിക്‌സറും അടിച്ചുകൂട്ടിയാണ് ഇന്ത്യന്‍ താരം ഫിഫ്റ്റിയില്‍ Read More…


