ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് അവസാനിച്ചെങ്കിലും വിവാദങ്ങള്‍ക്കു വിരാമമില്ല. ജേതാക്കളായ ഇന്ത്യന്‍ ടീമിന് കിരീടം നല്‍കാത്തതാണു വിവാദങ്ങള്‍ക്ക് അടിസ്ഥാനം. ദുബായിലെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ആസ്ഥാനത്താണു കിരീടം. ട്രോഫി അവിടെനിന്നു മാറ്റുകയോ കൈമാറുകയോ ചെയ്യരുതെന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാനും പാകിസ്താന്റെ ആഭ്യന്തര മന്ത്രിയുമായ മൊഹ്‌സിന്‍ നഖ്വി നിര്‍ദേശിച്ചിട്ടുണ്ട്. ട്രോഫി ദുബായിലെ എ.സി.സി. ഓഫീസില്‍ പൂട്ടി വെച്ച നിലയിലാണെന്നു വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടു. നഖ്വിയുടെ അനുമതിയും നേരിട്ടുള്ള സാന്നിധ്യവുമില്ലാതെ ട്രോഫി മാറ്റുകയോ കൈമാറുകയോ ചെയ്യരുതെന്നാണു നിര്‍ദ്ദേശം. Read More…

