Sports

‘അവര്‍ അത് പൂര്‍ണ്ണമായും അര്‍ഹിക്കുന്നു’; സമ്മാനത്തുക 5000 ഡോളര്‍ ഗ്രൗണ്ടില്‍ പണിയെടുത്ത തൊഴിലാളികള്‍ക്ക് നല്‍കി സിറാജ്

ഏഷ്യാ കപ്പിലെ ശ്രീലങ്കന്‍ ലെഗ് മത്സരങ്ങളില്‍ മഴ പതിവായിരുന്നു. ഇതോടെ ഏറ്റവും കൂടുതല്‍ പണിയെടുക്കേണ്ടി വന്നത് പല്ലേക്കെലെയിലെയും കൊളംബോയിലെയും ഗ്രൗണ്ട്‌സ്മാന്‍മാര്‍ക്കായിരുന്നു. കൂടുതല്‍ മത്സരങ്ങള്‍ ഉറപ്പാക്കാന്‍ അവര്‍ വീരോചിതമായ പരിശ്രമം തന്നെ നടത്തി. ചാംപ്യന്മാരായ ഇന്ത്യന്‍ ടീമില്‍ നിന്ന്, രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും ടൂര്‍ണമെന്റിന്റെ വിവിധ ഘട്ടങ്ങളില്‍ ഗ്രൗണ്ട്‌സ്മാന്‍മാരുടെ പ്രവര്‍ത്തനത്തിന് നന്ദി പറഞ്ഞു. എന്നാല്‍ ഫൈനലില്‍ നിറഞ്ഞാടിയ മുഹമ്മദ് സിറാജ് ഒരു പടി കൂടി മുന്നോട്ട് പോയി. തന്റെ പ്ലെയര്‍ ഓഫ് ദി മാച്ച് സമ്മാനത്തുകയായ 5000 Read More…

Sports

ഏഷ്യാക്കപ്പിലെ ഏറ്റവും കുറഞ്ഞ സ്‌കോര്‍; നാട്ടുകാര്‍ക്കു മുന്നില്‍ ശ്രീലങ്കയ്ക്ക് നാണക്കേട്, മാഞ്ഞുപോയത് ബംഗ്‌ളാദേശിന്റെ ചീത്തപ്പേര്

ആതിഥേയരായ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ ഏഴാം തവണ ഏഷ്യാകപ്പില്‍ കിരീടം നേടിയപ്പോള്‍ കൊളംബോയില്‍ പിറന്നത് ഏഷ്യാക്കപ്പിലെ ഏറ്റവും കുറഞ്ഞ സ്‌കോര്‍. ഇന്ത്യന്‍ ബൗളര്‍ മുഹമ്മദ് സിറാജ് ആറു വിക്കറ്റുകള്‍ വീഴ്ത്തി ആറാടിയപ്പോള്‍ ഫൈനലില്‍ ഇന്ത്യയ്ക്കെതിരെ ശ്രീലങ്ക പുറത്തായത് 50 റണ്‍സിന്. ഏകദിനത്തില്‍ ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും കുറഞ്ഞ സ്‌കോര്‍ പിറന്നപ്പോള്‍ മാഞ്ഞുപോയത് 2000ല്‍ പാക്കിസ്ഥാനെതിരെ 87 റണ്‍സിന് പുറത്തായ ബംഗ്ലാദേശിന്റെ ചീത്തപ്പേരാണ്. ശ്രീലങ്ക ഒരു ഘട്ടത്തില്‍ 12/6 എന്ന നിലയില്‍ ആയിരുന്നു. രണ്ടക്കം കടന്നത് രണ്ടു ബാറ്റര്‍മാര്‍ Read More…

Sports

ഒരോവറില്‍ നാലു വിക്കറ്റ്, മുഹമ്മദ് സിറാജിന്റെ ആറാട്ട് ; ലങ്കന്‍ ബാറ്റിംഗ് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആവേശകരമായ ഒരു ഫൈനല്‍ പ്രതീക്ഷിച്ചാണ് ശ്രീലങ്കന്‍ ആരാധകര്‍ കൊളംബോയില്‍ എത്തിയത്. പക്ഷേ കണ്ടത് ഇന്ത്യന്‍ ബൗളര്‍ മുഹമ്മദ് സിറാജിന്റെ ആറാട്ട്. ഏഷ്യാകപ്പ് ഫൈനലില്‍ ഒരോവറില്‍ നാലു വിക്കറ്റ് ഉള്‍പ്പെടെ ആറു വിക്കറ്റ് വീഴ്ത്തി മുഹമ്മദ് സിറാജ് നടത്തിയ മികച്ച പ്രകടനത്തില്‍ ശ്രീലങ്കന്‍ ബാറ്റിംഗിന്റെ നടുവൊടിഞ്ഞപ്പോള്‍ ഇന്ത്യയ്ക്ക് അനായാസ വിവരം. മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍, സിറാജിന് ന്യൂബോള്‍ നന്നായി സ്വിംഗ് ചെയ്യിച്ചപ്പോള്‍ 7 ഓവറില്‍ 21 റണ്‍സിന് 6 വിക്കറ്റ് നേടി. തന്റെ ആദ്യ അഞ്ച് Read More…

Sports

കണ്ടുപിടിച്ചു… ഇന്ത്യാ പാകിസ്താന്‍ മത്സരത്തില്‍ ഇന്ത്യയെ പിന്തുണച്ച ആ സുന്ദരി അഫ്ഗാനിസ്ഥാന്‍കാരി…!

ഏഷ്യാ കപ്പ് സൂപ്പര്‍ഫോറില്‍ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിനിടെ മെന്‍ ഇന്‍ ബ്ലൂവിന്റെ ജേഴ്‌സി അണിഞ്ഞ് ഇന്ത്യയെ പിന്തുണച്ച് ഗാലറിയില്‍ പ്രത്യക്ഷപ്പെട്ട നിഗൂഢ സുന്ദരി ആരാണെന്നാണ് രണ്ടു ദിവസമായി സാമൂഹ്യമാധ്യമങ്ങളില്‍ നിന്നും ഉയര്‍ന്നിരുന്ന ചോദ്യം. എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ ആ പെണ്‍കുട്ടിയെ ഒടുവില്‍ കണ്ടെത്തി. അത് അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള സുന്ദരിയാണെന്നാണ് കണ്ടെത്തല്‍. യുഎഇ യില്‍ താമസിക്കുന്ന സാമൂഹിക പ്രവര്‍ത്തകയും ഫാഷന്‍ സംരംഭകയും വനിതാ ശാക്തീകരണം ഉള്‍പ്പെടെയുള്ള സാമൂഹ്യ മാറ്റങ്ങള്‍ക്കായി വാദിക്കുന്ന വാഷ്മ അയൂബിയാണ് ഇന്ത്യയ്ക്ക് പിന്തുണയുമായി കഴിഞ്ഞദിവസം ശ്രീലങ്കന്‍ ഗ്യാലറിയില്‍ Read More…

Sports

കോഹ്ലിയും രോഹിത്തും ഗില്ലും പാണ്ഡ്യയും ; പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ്‌നിര മുട്ടുകുത്തി ; മുരളീധരന്റെ യഥാര്‍ത്ഥ പിന്‍ഗാമി ഈ പയ്യന്‍

ശ്രീലങ്കയിലെ കനത്ത മഴയില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ ഇടിമിന്നല്‍ കാണാനാണ് ഇന്ത്യന്‍ ആരാധകര്‍ കാത്തിരുന്നത്. പക്ഷേ കണ്ടത് ശ്രീലങ്കന്‍ ടീമിന്റെ ഒരു 20 കാരന്‍ പയ്യന്റെ ചുഴലിക്കാറ്റ്. ആര്‍.പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന ഏഷ്യാ കപ്പിലെ ഇന്ത്യാ ശ്രീലങ്ക സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ മിന്നിയത് ശ്രീലങ്കന്‍ സ്പിന്നര്‍ ദുനിത് വെല്ലലഗെയുടെ പന്താട്ടം. അസാധാരണ മികവ് പ്രകടിപ്പിച്ച ദുനിത് വെല്ലലഗെ പന്തുകള്‍ പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിരയെ അരിഞ്ഞുവീഴ്ത്തി. ആദ്യവരവില്‍ ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ തുടങ്ങിയ പ്രധാന Read More…