Celebrity

മസ്കിന്റെ 13-ാമത്തെ കുഞ്ഞിന് ജന്മം നൽകിയെന്ന് ആഷ്‌ലി, മൗനം വെടിഞ്ഞ് മസ്‌ക്, എന്താണ് ഉദ്ദേശിച്ചതെന്ന് സോഷ്യല്‍ മീഡിയ

മാൻഹട്ടൻ :ടെസ്ല സിഇഒ ഇലോൺ മസ്കിന്റെ പതിമൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകിയെന്ന അവകാശവാദവുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ. ആഷ്ലി സെൻ്റ് ക്ലെയർ എന്ന യുവതിയാണ് അവകാശവാദവുമായി എത്തിയത്. എക്സിലൂടെയായിരുന്നു മസ്കിന്റെ കുഞ്ഞിന് ജന്മം നൽകിയെന്ന് ആഷ്ലി വെളിപ്പെടുത്തിയത്. തീവ്ര വലതുപക്ഷ ബന്ധങ്ങൾക്കും വിവാദ അഭിപ്രായങ്ങൾക്കും പേരുകേട്ട 31കാരിയാ ആഷ്‌ലി സെൻ്റ് ക്ലെയർ വാലൻ്റൈൻസ് ദിനത്തിലാണ് ഇക്കാര്യം എക്സിലൂടെ അറിയിക്കുന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും ചെയ്തു. ഇപ്പോഴിതാ ഈക്കാര്യത്തില്‍ മൗനം വെടിഞ്ഞിരിക്കുകയാണ് ഇലോണ്‍ മസ്‌ക്. Read More…