അകാലത്തില്‍ അന്തരിച്ച ഭാര്യയുമായി സ്വര്‍ഗ്ഗത്തില്‍ വെച്ച് ഒരുമിക്കാന്‍ ചൈനയിലെ ഒരു കളിമണ്‍പാത്ര നിര്‍മ്മാതാവ് ഭാര്യയുടെ ചിതാഭസ്മം കൂടി ചേര്‍ത്ത് കലമുണ്ടാക്കി. ഭാവിയില്‍ താന്‍ മരിക്കുമ്പോള്‍ തന്റെ ചിതാഭസ്മം ഈ കലത്തില്‍ നിക്ഷേപിക്കുന്നതിലൂടെ താനും ഭാര്യയും വീണ്ടും ഒരുമിക്കുമെന്നാണ് ഇദ്ദേഹത്തിന്റെ വിശ്വാസം. കിഴക്കന്‍ ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയായ പിയാവോ ഷുതാംഗില് നിന്നുള്ള 62-കാരന് പിയോവോയാണ് ഭാര്യ ലാംഗ് ഐകുനുമായി ഒന്നിക്കാന്‍ ഈ അസാധാരണ കാര്യം ചെയ്തത്. 7,000 വര്‍ഷം പഴക്കമുള്ള പരമ്പരാഗത ചൈനീസ് കപ്പലിലെ കരകൗശല ജോലിക്കാരായിരുന്നു ദമ്പതികള്‍. Read More…