ബോളിവുഡിന്റെ സുവർണ്ണ കാലഘട്ടത്തിലെ പ്രശസ്ത നായികമാർ പെട്ടെന്ന് ഇൻസ്റ്റാഗ്രാമിൽ ലൈവായി വന്നാൽ എങ്ങനെയിരിക്കും? അങ്ങനെയൊരു ചിന്തയെ യാഥാർത്ഥ്യമാക്കുന്ന ഒരു എഐ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഇന്നത്തെ കാലഘട്ടത്തിലെ ഇൻഫ്ലുവൻസർമാരെപ്പോലെ പഴയകാല നടിമാർ ആരാധകരുമായി സംസാരിക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ആശയ പരേഖ് ഇൻസ്റ്റാഗ്രാം ലൈവിനിടെ ബർഗർ കഴിക്കുന്നതും, മധുബാല ലൈവ് ചാറ്റിലൂടെ ആരാധകരോട് സംസാരിക്കുന്നതും വീഡിയോയിലുണ്ട്. ലൈവ് സ്ട്രീമിംഗിനിടെ നന്ദ ഒരു പെൺകുട്ടിക്ക് ടെഡി ബെയർ വാങ്ങിക്കൊടുക്കുന്നതും, മീനാകുമാരി ഒരു പുസ്തകശാലയിൽ നിന്ന് ലൈവിൽ Read More…

