The Origin Story

ബൈബിളില്‍ പരാമര്‍ശിക്കുന്ന ചുവന്ന വസ്ത്രത്തിന്റെ അവശിഷ്ടം കണ്ടെത്തി, 3,800 വര്‍ഷം പഴക്കം

ബൈബിളിന്റെ പഴയനിയമത്തിലുടനീളം പരാമര്‍ശിക്കുന്ന ചുവന്ന വസ്ത്രത്തിന്റെ അവശിഷ്ടം ഇസ്രയേലിലെ ഒരു ഗുഹയില്‍നിന്നു കണ്ടെത്തി. 3,800 വര്‍ഷം പഴക്കമുള്ള വസ്ത്രഭാഗമാണു കണ്ടെത്തിയത്. അന്നത്തെക്കാലത്ത് ചുവപ്പുനിറത്തിന് ഏറെ പ്രത്യേകതകളുണ്ടായിരുന്നു. അക്കാലത്ത് സ്‌കാര്‍ലറ്റ് വേമിയില്‍നിന്നാണു ചുവപ്പുനിറം വേര്‍തിരിച്ചിരുന്നത്. ആ പ്രാണിയുടെ ശരീരങ്ങളില്‍നിന്നും മുട്ടകളില്‍നിന്നുമാണ് ചുവന്ന ചായം സൃഷക്കടിച്ചിരുന്നത്. പിന്നീട് വസ്ത്രങ്ങള്‍ക്ക് നിറം നല്‍കാന്‍ ഉപയോഗിക്കും. ചുവപ്പ് ചായം പൂശിയ കമ്പിളി നൂലുകളും ലിനന്‍ നൂലുകളും ചേര്‍ത്ത് പ്രത്യേക രീതിയിലായിരുന്നു അന്ന് തുണത്തരങ്ങള്‍ ഉണ്ടാക്കിയിരുന്നത്. ഇസ്രയേല്‍ ആന്റിക്വിറ്റീസ് അതോറിറ്റി (ഐ.എ.എ.)യാണു യഹൂദാ മരുഭൂമിയിലെ Read More…