തലയ്ക്ക് പിന്നിൽ തറച്ച അമ്പുമായി ആശുപത്രിയിലേക്ക് നടന്നുപോകുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വീഡിയോയാണ് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായത്. ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് പലരും പലവിധത്തിലുള്ള വിവരങ്ങളാണ് പ്രചരിപ്പിച്ചത്. അതേസമയം, മറ്റ് ഉദ്യോഗസ്ഥർക്കൊപ്പം തലയ്ക്ക് പിന്നിൽ തറച്ചുകയറിയ അമ്പുമായി നടന്നുനീങ്ങുന്ന പോലീസുകാരനെ വീഡിയോയിൽ വ്യക്തമായി കാണാം. ബീഹാറിലെ പൂർണിയയിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങളെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ബീഹാറിലെ പൂർണിയയിൽ സർക്കാർ ഭൂമിയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനിടയിലാണ് ഈ ദാരുണമായ സംഭവം ഉണ്ടായത്. സർക്കാർ ഉത്തരവ് Read More…
Tag: arrow
രാംലീലയിൽ ‘രാമന്റെ’ അമ്പേറ്റ് ‘രാവണന്’ കാഴ്ച നഷ്ടമായി; ജാതീയ അധിക്ഷേപമെന്നും പരാതി, സംഘാടകർക്കെതിരെ കേസ്
ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ രാംലീല ആഘോഷങ്ങൾക്കിടെയുണ്ടായ ദൗർഭാഗ്യകരമായ ഒരപകടം ഇപ്പോൾ നിയമപോരാട്ടത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. കഴിഞ്ഞ വർഷം നവംബർ 13-ന് ഷാഹ്‌ഗഞ്ചിൽ നടന്ന പരിപാടിയിൽ രാവണനായി വേഷമിട്ട സുനിൽ കുമാർ എന്ന യുവാവിന്, രാമനായി വേഷമിട്ട നൈതിക് പാണ്ഡെ തൊടുത്ത അമ്പ് അബദ്ധത്തിൽ കണ്ണിൽ തട്ടി കാഴ്ച നഷ്ടമായി. യുദ്ധരംഗം അഭിനയിക്കുന്നതിനിടെ ലക്ഷ്യംതെറ്റി വലതുകണ്ണിൽ അമ്പ് കൊള്ളുകയും കണ്ണിന് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. സംഭവം നടന്ന് മാസങ്ങൾ പിന്നിട്ടിട്ടും പരിപാടിയുടെ സംഘാടകനായ രാംസനേഹി സിങ്ങോ അമ്പ് തൊടുത്ത നൈതിക് പാണ്ഡെയോ തനിക്ക് Read More…


