Crime

ബുള്ളറ്റ് ലേഡി പിടിയിൽ; പിറ്റ് NDPS ആക്ടിൽ സംസ്ഥാനത്തെ ആദ്യ വനിതാ അറസ്റ്റ്

കണ്ണൂരിലെ ബുള്ളറ്റ് ലേഡി എന്ന് അറിയപ്പെടുന്ന പയ്യന്നൂർ സ്വദേശി നിഖിലയെ അറസ്റ്റ് ചെയ്തു. പിറ്റ് എൻഡിപിഎസ് ആക്ടിൽ സംസ്ഥാനത്തെ ആദ്യ വനിതാ അറസ്റ്റാണിത്. ലഹരി കേസുകളിൽ തുടർച്ചയായി ഉൾപ്പെട്ട സാഹചര്യത്തിലാണ് നടപടി. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാ​ഗമായിട്ടാണ് അറസ്റ്റ് ചെയ്തത്. ബെം​ഗളൂരുവിൽ നിന്നാണ് നിഖിലയെ പിടികൂടിയത്. നിഖിലയെ അട്ടകുളങ്ങര ജയിലിൽ എത്തിക്കും. പിറ്റ് എൻഡിപിഎസ് നിയമപ്രകാരം സ്ഥിരമായി ലഹരി കടത്തുന്നവരെ ആറ് മാസം വരെ കരുതൽ‌ തടങ്കലിൽ വെക്കാം. ഈ വർഷം ഫെബ്രുവരിയിൽ നാല് ​ഗ്രാം മെത്താഫിറ്റമിനുമായി Read More…

Crime

പെണ്‍കുട്ടിയെ സെക്സ് മാഫിയയ്ക്ക് കൈമാറാന്‍ ശ്രമിച്ച കേസ്; നടി മിനു മുനീര്‍ കസ്റ്റഡിയില്‍

ബന്ധുവായ യുവതിയെ സെക്സ് മാഫിയയ്ക്ക് കൈമാറാന്‍ ശ്രമിച്ചെന്ന കേസില്‍ നടി മിനു മുനീറിനെ കസ്റ്റഡിയിലെടുത്തു. ചെന്നൈ തിരുമംഗലം പൊലീസ് ആലുവയിലെത്തിയാണ് മിനുവിനെ കസ്റ്റഡിയിലെടുത്തത്. ഇവരെ രാവിലെ ചെന്നൈയില്‍ എത്തിച്ചു. 2014ല്‍ ആയിരുന്നു സംഭവം. 16 വയസുള്ളപ്പോള്‍ സിനിമയില്‍ അഭിനയിപ്പിക്കാമെന്നു വാഗ്‌ദാനം ചെയ്‌തു നടി ചെന്നൈയിലേക്കു വിളിച്ചുകൊണ്ടുപോയി ഹോട്ടല്‍ മുറിയില്‍ ഒരു സംഘമാളുകള്‍ക്ക്‌ കാഴ്‌ചവക്കാന്‍ ശ്രമിച്ചെന്നാണു യുവതിയുടെ പരാതി. അഡ്‌ജസ്‌റ്റ് ചെയ്‌താല്‍ ഭാവി സുരക്ഷിതമാകുമെന്ന്‌ പറഞ്ഞതായും എന്നാല്‍ താന്‍ അത്‌ നിരാകരിച്ച്‌ ഇറങ്ങിപ്പോരുകയായിരുന്നുവെന്നും യുവതിയുടെ പരാതിയില്‍പറയുന്നു. ഈ പരാതിയില്‍ Read More…

Crime

‘ബാധ ഒഴിഞ്ഞുപോകാന്‍ ശാരീരിക ബന്ധം വേണം’; 17കാരിയെ പീഡിപ്പിച്ച സ്വയം പ്രഖ്യാപിത ആൾദൈവം അറസ്റ്റില്‍

സ്വയം പ്രഖ്യാപിത ആൾദൈവവും സുഹൃത്തും ചേർന്ന് 17 വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ഇരുവരും അറസ്റ്റിലായി. മഹാരാഷ്ട്രയിലെ മുംബൈക്ക് സമീപമുള്ള വിരാറിൽ വെച്ചാണ് ക്രൂരമായ സംഭവം നടന്നത്. ജൂലൈ 30-നാണ് മന്ത്രവാദത്തിന്റെ മറവിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. വിവരാവകാശ രേഖകൾ അനുസരിച്ച്, 22 വയസ്സുള്ള പ്രേം പാട്ടീൽ എന്നയാൾ താനൊരു മന്ത്രവാദിയാണെന്ന് പെൺകുട്ടിയെ വിശ്വസിപ്പിച്ചു. പെൺകുട്ടിയുടെ ശരീരത്തിൽ ദുഷ്ടശക്തികൾ ഉണ്ടെന്നും അത് നീക്കം ചെയ്യാൻ ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെന്നും ഇയാൾ പറഞ്ഞു. തുടർന്ന് പ്രേം പാട്ടീലും സുഹൃത്ത് Read More…

Crime

വൈറലാകാന്‍… ഓടുന്ന ട്രെയി​നിലെ യാത്രക്കാരെ തല്ലി റീല്‍ പിടുത്തം; ഒടുവില്‍ പൊലീസ് പിടിയില്‍

റീല്‍സില്‍ വൈറലാവാന്‍ ട്രെയിന്‍ യാത്രികരെ വടികൊണ്ട് തല്ലി യുവാക്കള്‍. ബിഹാറിലെ നഗ്രിഹാള്‍ട്ടിലാണ് ഈ സംഭവം. ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ വാതിലിനോട് ചേര്‍ന്നിരിയ്​ക്കുന്ന യാത്രക്കാരെയാണ് വടി കൊണ്ട് യുവാക്കള്‍ അടിച്ചത്. ഇവര്‍ക്കൊപ്പമുള്ളയാള്‍ തന്നെയാണ് ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. സംഭവം റെയില്‍വേ പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടതോടെ രണ്ട് യുവാക്കളെ അറസ്റ്റിലായി. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ നടക്കുകയാണ്. വീഡിയോ പ്രചരിച്ചതിന് പിന്നാലെ ട്രെയിന്‍ യാത്രക്കിടെ തങ്ങള്‍ക്കുണ്ടായ ഇത്തരം അനുഭവങ്ങള്‍ പങ്കുവച്ച് ഒട്ടേറെ പേരാണ് രംഗത്തെത്തിയത്. വാതിലിനോട് ചേര്‍ന്ന് നില്‍ക്കവേ Read More…

Crime

24 സ്‌കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. ഹിമാചല്‍ പ്രദേശ് സിര്‍മൗറിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. 24 പെണ്‍കുട്ടികള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ഗണിതശാസ്ത്ര അധ്യാപകനാണ് അറസ്റ്റിലായത്. സ്‌കൂളിലെ എട്ടു മുതല്‍ പത്താം ക്ലാസില്‍ വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ അതിക്രമം സംബന്ധിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പളിന് പരാതി നല്‍കുകയായിരുന്നു.തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്നാണ് അധ്യാപകനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ മൂന്നു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. അധ്യാപകനെ ജോലിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി വിദ്യാഭ്യാസ വകുപ്പ് Read More…

Crime

കാനഡവിസ വാഗ്‌ദാനം ചെയ്‌ത് ദമ്പതിമാരില്‍നിന്ന്‌ 10 ലക്ഷം രൂപ തട്ടിച്ചു: പ്രതി അറസ്‌റ്റില്‍

അങ്കമാലി: കാനഡയിലേക്കു തൊഴില്‍വിസ വാഗ്‌ദാനം ചെയ്‌ത് പുത്തന്‍കുരിശ്‌ സ്വദേശികളായ ദമ്പതിമാരില്‍നിന്ന്‌ 10 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതി അറസ്‌റ്റില്‍. തൃപ്പൂണിത്തുറ സ്വദേശിനി കീര്‍ത്തന (35) ആണ്‌ അറസ്‌റ്റിലായത്‌. കീര്‍ത്തനയുടെ ബന്ധു തൃശൂര്‍ സ്വദേശി പ്രതാപും (45) കേസില്‍ പ്രതിയാണ്‌. ദമ്പതിമാരായ ബേസിലും വീണാ വര്‍ഗീസുമാണ്‌ തട്ടിപ്പിന്‌ ഇരയായത്‌. 2023-ല്‍ ആണ്‌ സംഭവം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലിക്കാരിയായ വീണയുടെ സഹപ്രവര്‍ത്തകയായിരുന്നു കീര്‍ത്തന. കനേഡിയന്‍വിസ തരപ്പെടുത്താന്‍ 12 ലക്ഷമാണ്‌ ആവശ്യപ്പെട്ടത്‌. ഡല്‍ഹിയില്‍ നോര്‍ക്കയിലെ ഉദ്യോഗസ്‌ഥനാണെന്നാണ്‌ പ്രതാപ്‌ പരിചയപ്പെടുത്തിയത്‌. Read More…

Crime

‘റോളക്സ് വാച്ച്, ഐഫോൺ, കോടികളുടെ ഭൂമി’; വൈറല്‍ പോലീസുകാരി വീണ്ടും അറസ്റ്റിൽ

ഹെറോയിന്‍ കൈവശം വച്ചതിന് സര്‍വീസില്‍ നിന്നും പിരിച്ച വിട്ട സീനിയര്‍ പോലിസ് കോണ്‍സ്റ്റബിള്‍ അമന്‍ദീപ് കൗറിനെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അറസ്റ്റ് ചെയ്തു. കൗറിന്റെ പേരിൽ കോടികളുടെ ഭൂമിയും റോളക്സ് വാച്ച്, ഐഫോണുകൾ, മഹീന്ദ്ര താർ, റോയൽ എൻഫീൽഡ് ബുള്ളറ്റ് എന്നിവയുമുണ്ട്. നിലവിൽ അനധികൃത സ്വത്ത് സമ്പാദനത്തിനാണ് കൗറിനെതിരെ പഞ്ചാബ് പൊലീസിന്റെ വിജിലൻസ് വിഭാഗം കേസെടുത്തിരിക്കുന്നത്. 2018 മുതല്‍ 2025 വരെ അമന്‍ദീപിന്റെ വരുമാനം 1,08,37,550 രൂപയാണെന്നും ചെലവ് 1,39,64,802.97 രൂപയാണെന്നും വിജിലന്‍സ് അറിയിച്ചു. ഇത് ഇവർ Read More…

Crime

ബോസിന്റെ ഒന്നര കോടി തട്ടിയെടുത്ത് ക്ഷേത്രങ്ങളില്‍ കാണിക്കയിട്ട് ഡ്രൈവര്‍, തിരികെ എടുക്കാനാവില്ലെന്ന് പോലീസ്

ബോസിന്റെ ഒന്നര കോടി രൂപ തട്ടിയെടുത്ത് കാണിക്കയിട്ട് കാര്‍ ഡ്രൈവര്‍. ബെംഗളൂരുവിലാണ് ഈ സംഭവം നടന്നത്. ബെംഗളൂരുവിലെ കൊദന്തരാമപുരയിലെ 46 -കാരനായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കൈവശമുണ്ടായിരുന്ന 1.51 കോടി രൂപ അടങ്ങിയ ബാഗാണ് പത്ത് വര്‍ഷമായി തന്റെ കൂടെ ഉണ്ടായിരുന്ന ഡ്രൈവര്‍ രാജേഷിനെ ഏല്‍പ്പിച്ചത്. ബാങ്കില്‍ അടയ്ക്കണമെന്നും തത്കാലം കാറില്‍ കൊണ്ട് വയ്ക്കാനും ബോസ് കാര്‍ ഡ്രൈവര്‍ രാജേഷിനോട് ആവശ്യപ്പെട്ടു. എന്നാല്‍, ബാങ്കിലേക്ക് പോകാനായി അദ്ദേഹം താഴെ എത്തിയപ്പോള്‍ കാറും ഡ്രൈവര്‍ രാജേഷിനെയും കാണാനില്ലായിരുന്നു. ഉടനെ തന്നെ Read More…

Crime

വനിതാ ഡോക്ടറെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീഡിപ്പിച്ച കേസിൽ പൊലീസുകാരൻ അറസ്റ്റിൽ, വി​വാ​ഹി​ത​നാ​ണെ​ന്ന വി​വ​രമറിഞ്ഞത് പിന്നീട്

തി​രു​വ​ന​ന്ത​പു​രം: യു​വ ഡോ​ക്ട​റെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​യാ​യ പൊ​ലീ​സു​കാ​ര​ൻ ഏ​ഴു​മാ​സ​ത്തി​നു ശേ​ഷം അ​റ​സ്റ്റി​ൽ. സി​റ്റി എ.​ആ​ർ ക്യാ​മ്പി​ലെ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​റും കി​ളി​മാ​നൂ​ർ വെ​ള്ള​ല്ലൂ​ർ സ്വ​ദേ​ശി​യു​മാ​യ വി​ജ​യ് യ​ശോ​ദ​ര​നെ​യാ​ണ് ത​മ്പാ​നൂ​ർ പൊ​ലീ​സ് അ​റ​സ്‌​റ്റ് ചെ​യ്‌​ത​ത്‌. തൃ​ശൂ​ർ ഐ.​ആ​ർ ക്യാ​മ്പി​ൽ ജോ​ലി​ചെ​യ്യു​ന്ന സ​മ​യ​ത്താ​ണ് ഇ​ൻ​സ്‌​റ്റ​ഗ്രാം വ​ഴി എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ ഡോ​ക്ട​റു​മാ​യി വി​ജ​യ് പ​രി​ച​യ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന്, വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന്​ ഉ​റ​പ്പു​ന​ൽ​കി യു​വ​തി​യെ ത​മ്പാ​നൂ​രി​ലെ ലോ​ഡ്‌​ജി​ലും മ​റ്റ് പ​ല​യി​ട​ങ്ങ​ളി​ലു​മെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചെ​ന്നാ​ണ്​ പ​രാ​തി. തു​ട​ർ​ന്ന്, സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ടെ പേ​രു​പ​റ​ഞ്ഞ് Read More…