ഹേഗിന്റെ ‘അറോറ’യെ ‘ലോകത്തിലെ ഏറ്റവും വലിയ വാഹന വാഹകന്‍’ എന്ന് വിശേഷിപ്പിക്കുന്നതില്‍ ഒട്ടും അതിശയോക്തിയില്ല. എന്തുകൊണ്ടെന്നാല്‍ വൈദ്യുതിയോ ഇന്ധനത്തിലോടുന്നതോ ആയ 9000 വാഹനങ്ങള്‍ വരെ കയറ്റാനുള്ള ശേഷി ഇതിനുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള പടുകൂറ്റന്‍ ചരക്കുകപ്പലുകളുടെ കൂട്ടത്തിലെ ഭീമനാണ് ‘അറോറ’ ഏകദേശം 37.5 മീറ്റര്‍ വീതിയും 199.9 മീറ്റര്‍ നീളവുമുള്ള ഇത് വിവിധ തരം വാഹനങ്ങള്‍ കൊണ്ടുപോകുന്നതിനുള്ള ലോകത്തിലെ ഏറ്റവും വലിയ പ്യുവര്‍ കാര്‍ ആന്‍ഡ് ട്രക്ക് കാരിയര്‍ (പിസിടിസി) കപ്പലായി കണക്കാക്കപ്പെടുന്നു. Read More…