Movie News

വിവാഹമോചന വാര്‍ത്തയ്ക്ക് വിരാമമിട്ട് A.R. റഹ്മാന്‍ ; ‘കാതലിക്ക നേരമില്ലൈ’യില്‍ പെപ്പിനമ്പറുമായി താരം

ഭാര്യ സൈറ ബാനുവുമായി വേര്‍പിരിയുന്ന വാര്‍ത്ത എ.ആര്‍. റഹ്മാന്റെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. താരത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്ന് റഹ്മാനും അദ്ദേഹത്തിന്റെ മക്കളും ആരാധകരോട് തൊട്ടുപിന്നാലെ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ വിവാഹമോചനത്തിന്റെ ആഘാതം മറക്കാന്‍ കാതലിക്ക നേരമില്ലൈയിലെ അടിപൊളി ഗാനവുമായി എത്തിയിരിക്കുകയാണ് റഹ്മാന്‍. സിനിമയിലെ ആദ്യ സിംഗിള്‍ ട്രാക്ക് അനാച്ഛാദനം ചെയ്തുകൊണ്ട് ‘കാതലിക്ക നേരമില്ലൈ’യുടെ നിര്‍മ്മാതാക്കള്‍ ചിത്രത്തിന്റെ പ്രൊമോഷന്‍ ആരംഭിച്ചു. എ ആര്‍ റഹ്മാനും ഡീയും ചേര്‍ന്ന് ആലപിച്ചിരിക്കുന്ന പെപ്പി റൊമാന്റിക് നമ്പര്‍, ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് വിവേക് ആണ്. Read More…

Movie News

എ.ആര്‍. റഹ്മാന്‍ രാത്രി 2മണിവരെ പോസ്റ്റാക്കി ; പാട്ട് വേണ്ടെന്ന് വെച്ച് അല്‍ക്കാ യാഗ്നിക്ക് പോകാനൊരുങ്ങി

ഹിന്ദി സിനിമയിലെ ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുന്ന ‘താലി’ന്റെ 25-ാം വാര്‍ഷികം ഓഗസ്റ്റ് 13 ന് ചലച്ചിത്ര നിര്‍മ്മാതാവ് സുഭാഷ് ഘായി ആഘോഷിക്കാനിരിക്കുകയാണ്. സിനിമയുടെ ഏറ്റവും ഹൈലൈറ്റ് എ.ആര്‍. റഹ്മാന്റെ ഗാനങ്ങള്‍ തന്നെയായിരുന്നു. സിനിമയില്‍ ഗായിക അല്‍ക്കാ യാഗ്നിക്ക് ആലപിച്ച ചിത്രത്തിന്റെ ടൈറ്റില്‍ തീം ഏറെ ശ്രദ്ധേയമായിരുന്നു. എന്നാല്‍ എ ആര്‍ റഹ്മാനുമായുള്ള ആദ്യ സംരംഭം തന്നെ ഉടക്കിലായിരുന്നു കലാശിച്ചതെന്നും അവസരം ഉപേക്ഷിക്കാന്‍വരെ ഗായിക തീരുമാനമെടുത്തിരുന്നു. റഹ്മാനുമായുള്ള തന്റെ ആദ്യ സംരഭത്തെക്കുറിച്ച് ഗായിക തന്നെയാണ് വ്യക്തമാക്കിയത്. മുംബൈയില്‍ Read More…

Celebrity

ഏ.ആര്‍. റഹ്മാന്റെ മകള്‍ ഖദീജ സംഗീത സംവിധായികയാകുന്നു; ആദ്യ പാട്ടുകേട്ട് റഹ്മാന്‍ പറഞ്ഞത്

സംഗീതസംവിധായകരുടെ മൂന്നാം തലമുറയിലേക്ക് നീങ്ങുകയാണ് ഓസ്‌കാര്‍ ജേതാവും വിഖ്യാത സംഗീതകാരനുമായ എആര്‍ റഹ്മാന്റെ വീട്. ഏറ്റവും പുതിയ സംഗീതസംവിധായകരുടെ പട്ടികയില്‍ ചേര്‍ന്നത് റഹ്മാന്റെ മകള്‍ ഖദീജയാണ്. മുത്തച്ഛന്‍ ആര്‍ കെ ശേഖര്‍, അച്ഛന്‍ എ ആര്‍ റഹ്മാന്‍, അമ്മായിമാരായ എ ആര്‍ റൈഹാന, ഇസ്രത്ത്, കസിന്‍മാരായ ജി വി പ്രകാശ് കുമാര്‍, എ എച്ച് കാഷിഫ്, സഹോദരന്‍ എ ആര്‍ അമീന്‍ എന്നിവരുടെ പാതയാണ് ഖദീജയും പിന്തുടരുന്നത്. ഹലിത ഷമീമിന്റെ മിന്‍മിനി എന്ന ചിത്രത്തിലൂടെയാണ് ഖദീജയുടെ അരങ്ങേറ്റം. Read More…

Movie News

മൈക്കിള്‍ ജാക്സണ്‍ തമിഴ് പാട്ട് പാടുമോ? ‘എന്തിരനി’ല്‍ സംഭവിച്ചത് വെളിപ്പെടുത്തി എ.ആര്‍. റഹ്മാന്‍

ലോകപ്രശസ്ത സംഗീതജ്ഞനും നര്‍ത്തകനുമായ മൈക്കേല്‍ ജാക്‌സണ്‍ ശങ്കര്‍ സംവിധാനം ചെയ്ത രജനീകാന്ത് ചിത്രം എന്തിരനില്‍ പാടേണ്ടിയിരുന്നെന്ന് സംഗീത ചക്രവര്‍ത്തി എ.ആര്‍. റഹ്മാന്റെ വെളിപ്പെടുത്തല്‍. 2009ല്‍ മരിക്കുന്നതിന് മുമ്പ് മൈക്കല്‍ ജാക്സണുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് ഒരു ടെലിവിഷന്‍ പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു റഹ്മാന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. എആര്‍ റഹ്മാന്‍ ഫ്രീ മലേഷ്യ ടുഡേയുടെ വീഡിയോയില്‍, തിങ്കളാഴ്ച മലേഷ്യയില്‍ നടന്ന ഒരു മീറ്റ് ആന്‍ഡ് ഗ്രീറ്റില്‍ ആരാധകരുമായി സംസാരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്. ”2009-ന്റെ തുടക്കത്തില്‍ അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ ആയിരിക്കുമ്പോഴാണ് മൈക്കിളിനെ സ്റ്റാഫിലൊരാളെ Read More…