ഹോട്ടലുകളിൽ മൂട്ടകളെ കണ്ടത് റിപ്പോർട്ട് ചെയ്യാൻ ആളുകളെ സഹായിക്കുന്ന ഒരു ഡിജിറ്റൽ മാപ്പ് ചൈനയിൽ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. എന്നാൽ ഇത് ഹോട്ടലുടമകൾക്കിടയിൽ ആശങ്കയ്ക്കും വഴിവെച്ചിട്ടുണ്ട്. സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, മൂട്ടകളെ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ഹോട്ടലുകൾ അടയാളപ്പെടുത്താൻ ഈ ആപ്പ് ഉപയോക്താക്കളെ അനുവദിക്കുന്നു. ഈ റിപ്പോർട്ടുകൾ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന എല്ലാവർക്കും കാണാൻ സാധിക്കും. സെപ്റ്റംബർ 21-ന് പ്രവർത്തനം ആരംഭിച്ചതിന് ശേഷം 2,00,000 ഉപയോക്താക്കളെ നേടാൻ ഈ ആപ്പിന് കഴിഞ്ഞു. ചൈനയിലുടനീളമുള്ള 600-ലധികം ഹോട്ടലുകൾ Read More…

