ഭോപ്പാൽ: മധ്യപ്രദേശിലെ ഇന്ദോറിൽ നാല് മക്കളുണ്ടായിട്ടും 70-കാരനായ ഘൻശ്യാമിന്റെ മൃതദേഹം ഏറ്റെടുക്കാനോ അവസാനമായി ഒരുനോക്ക് കാണാനോ ആരും എത്താതിരുന്നതിനെ തുടർന്ന് സംസ്കാരച്ചടങ്ങുകൾ വൃദ്ധസദനം അധികൃതർ തന്നെ ഏറ്റെടുത്ത് നടത്തി. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വൃദ്ധസദനത്തിൽ വെച്ചാണ് ഇദ്ദേഹം മരിച്ചത്. മരണവിവരം അറിയിച്ച് രണ്ട് ദിവസത്തോളം വൃദ്ധസദനം അധികൃതർ മക്കൾക്കായി കാത്തിരുന്നെങ്കിലും ആരും വരാൻ തയ്യാറായില്ല. തുടർന്നാണ് ഘൻശ്യാമിന്റെ സംസ്കാരം വൃദ്ധസദനം നടത്തിപ്പുകാരിയായ മാധുരി മിശ്ര സ്വയം ഏറ്റെടുത്ത് നടത്തിയത്. നാലാമത്തെ കുട്ടിക്ക് രണ്ട് വയസ് മാത്രമുള്ളപ്പോഴാണ് ഘൻശ്യാമിന്റെ Read More…

