പ്രശസ്ത ഇൻഫ്ലുവൻസറും ബിഗ് ബോസ് താരവുമായ അപർണ മൾബറിയെ കേന്ദ്ര കഥാപാത്രമാക്കി സാംസ് പ്രൊഡക്ഷന്റെ ബാനറിൽ എഴുത്തുകാരനും പ്രവാസിയുമായ മൻസൂർ പള്ളൂർ നിർമ്മിച്ച് മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഇ.എം. അഷ്‌റഫ് സംവിധാനം ചെയ്യുന്ന ‘മോണിക്ക ഒരു എ ഐ സ്റ്റോറി’ എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. ഇന്ത്യയിലെ തന്നെ ആദ്യ എ.ഐ സിനിമയാണ് മോണിക്ക ഒരു എ ഐ സ്റ്റോറി. മാഹി റിറ്റ്സ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ജോൺ ബ്രിട്ടാസ് എം.പി പോസ്റ്റർ പ്രകാശനം ചെയ്തു. Read More…