കാണാതായ മൊയിലോത്തറ സര്‍ക്കാര്‍ എല്‍പി സ്കൂള്‍ അധ്യാപിക കെ.അനുമോളെ കല്ലാച്ചി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കുടുംബത്തോടൊപ്പം പോകാനാണ് താല്പര്യമെന്ന്അറിയിച്ചതിനെ തുടർന്ന് മാതാപിതാക്കള്‍ക്കും ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം കോടതി ഇവരെ വിട്ടയച്ചു. കാണാതായി 12–ാം ദിവസം പാലക്കാട് കസബ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നുമാണ് അനുമോളെയും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വടകര സ്വദേശി അബ്ദുള്‍ സമദിനെയും പൊലീസ് കണ്ടെത്തുന്നത്. ശനിയാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത ഇരുവർക്കും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം നാദാപുരം ഡിവൈ.എസ്.പി ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തു. Read More…

