Oddly News

വിശ്രമമില്ലാതെ 14 മണിക്കൂര്‍ വരെ ഇണചേരല്‍; പിന്നാലെ കുഴഞ്ഞുവീണ് മരണം, ഒടുവില്‍ ശരീരം പെണ്‍ജീവി ഭക്ഷിക്കും

വ്യത്യസ്തമായ പല ജീവികളും പാര്‍ക്കുന്ന ഇടമാണ് ഓസ്ട്രേലിയ. ഇവിടുള്ള ഏറ്റവും വലിയ ജൈവ സവിശേഷതയാണ് മാര്‍സുപ്പിയല്‍സ് അഥവാ സഞ്ചിമൃഗങ്ങള്‍. ഇവിടുത്തെ വിചിത്രമായ ഒരു സഞ്ചിമൃഗമാണ് അന്‍ടെക്കിനസ്. കൗതുകകരമായ ഇണചേരൽ രീതിയാണ് ഈ ജീവികളെ ശ്രദ്ധേയമാക്കുന്നത്. 15 സ്പീഷിസുകളിലുള്ള ആന്‍ടെക്കിനസുകള്‍ ഓസ്ട്രേലിയയിലുണ്ട്. ഇതിന്റെ ഇണചേരല്‍ കാലഘട്ടം രണ്ടോ മൂന്നോ ആഴ്ചയില്‍ നീണ്ടുനില്‍ക്കുന്നതാണ്. ഈ സമയം ആണ്‍ ആന്‍ടെക്കിനസുകള്‍ വിശ്രമമില്ലാതെ ഇണചേരലില്‍ ഏര്‍പ്പെടും. ഈ ഇണചേരല്‍ കാലം അവസാനിക്കുന്നതോടെ ആണ്‍ ആന്‍ടെക്കിനസുകള്‍ കുഴഞ്ഞുവീണ് മരിക്കും, കടുത്ത ക്ഷീണവും ആഘാതവുമാണ് ഇതിന് Read More…