ചെന്നൈ: തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ പുതുതായി തുടക്കം കുറിച്ച ‘വി ദ് ലീഡേഴ്സ്’ (We the Leaders) എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് തുടക്കത്തിൽ തന്നെ വൻ ജനപിന്തുണ. കഴിഞ്ഞ വെള്ളിയാഴ്ച ബിജെപിയിൽനിന്ന് രാജിവെച്ച് മണിക്കൂറുകൾക്കകം തന്നെ പുതിയ പ്രസ്ഥാനത്തിൽ സന്നദ്ധപ്രവർത്തകരായി 11 ലക്ഷത്തിലധികം ആളുകളാണ് അംഗത്വമെടുത്തത്. സാധാരണക്കാരുടെ താല്പര്യങ്ങൾക്ക് മുൻഗണന നൽകുന്ന ഒരു പുതിയ രാഷ്ട്രീയ സംസ്കാരം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അണ്ണാമലൈ ഈ പുതിയ യാത്രയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. പ്രസ്ഥാനത്തിന്റെ ഔദ്യോഗിക Read More…

