ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ. പിന്നാലെ വിദ്യാർത്ഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് അദ്ദേഹം രണ്ടു മണിക്കൂർ മൗനപ്രതിഷേധവും നടത്തി. സി.ജെ.പി പ്രക്ഷോഭം ഉൾപ്പെടെ പരാമർശിച്ചാണ് ഈ മാസം 22-ന് അണ്ണാ ഹസാരെ പ്രധാനമന്ത്രിക്ക് കത്തയച്ചത്. മന്ത്രിയുടെ രാജി സർക്കാരിനെ ദുർബലപ്പെടുത്തില്ലെന്നും പകരം ഉത്തരവാദിത്തത്തെക്കുറിച്ച് മറ്റു മന്ത്രിമാർക്ക് ശക്തമായ സന്ദേശം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിലൂടെ ഭരണസംവിധാനം കൂടുതൽ Read More…

