മൃഗങ്ങള്‍ക്കിടയിലും ‘മദ്യപാനി’കളുണ്ടെന്നു യു.കെയിലെ എക്‌സിറ്റര്‍ സര്‍വകലാശാലയിലെ ഗവേഷകര്‍. കുരങ്ങുകള്‍, ചിമ്പാന്‍സികള്‍, ചില പക്ഷികള്‍ എന്നിവയാണു ആല്‍ക്കഹോള്‍ അടങ്ങിയ പാനീയങ്ങള്‍ തെരഞ്ഞുപിടിച്ചു കുടിക്കുന്നത്. മദ്യത്തിലെ പ്രധാന ഘടകമായ എഥനോള്‍ അടങ്ങിയ പഴങ്ങളും തേനുമാണു മൃഗങ്ങളും പക്ഷികളും കഴിക്കുന്നത്.പുളിപ്പിച്ച പഴങ്ങളില്‍ സാധാരണയായി രണ്ട് ശതമാനം വരെ ആല്‍ക്കഹോള്‍ (എ.ബി.വി.) ഉണ്ട്, എന്നാല്‍ പനാമയിലെ ഇൗന്തപ്പന പോലുള്ള ചില പഴങ്ങളില്‍ 10.2 ശതമാനം എ.ബി.വി. ഉണ്ടെന്ന് ഗവേഷകര്‍ പറഞ്ഞു.മനുഷ്യരെപ്പോലെ തന്നെ എഥനോള്‍ മനഃപൂര്‍വ്വം കഴിക്കുന്ന ഏറ്റവും വലിയ ഗ്രൂപ്പുകളില്‍ ൈപ്രമേറ്റുകളും ഉള്‍പ്പെടും. Read More…
Tag: Animals
ചോദിച്ചു മേടിച്ചു…: മുതലയുടെ വായിൽ കൈയിട്ടു, പിന്നെ യുവാവിന് സംഭവിച്ചത്- വീഡിയോ
ഉരഗവർഗങ്ങളിൽ ഏറ്റവും വലിയ അപകടകാരികളാണ് മുതലകൾ. കരയിലും വെള്ളത്തിലും വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഇവയ്ക്ക് ഇരയെ ആക്രമിച്ചു കീഴടക്കാൻ പ്രത്യേക കഴിവാണ്. അതുകൊണ്ട് തന്നെ മൃഗശാലകളിൽ പോലും സന്ദർശകർ ഇവയോട് അടുത്തിടപഴകാറില്ല. എന്നാൽ പരിശീലനം ലഭിച്ച ആളുകൾ ഇവയുമായി അടുത്തിടപഴകുന്ന നിരവധി വീഡിയോകൾ നാം കണ്ടിട്ടുണ്ട്. എന്നാൽ ഇവയുമായിട്ടുയുള്ള ഇത്തരം സൗഹൃദങ്ങൾ പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകും എന്നു തെളിയിക്കുകയാണ് കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ. മുതലയുമായി അടുത്തിടപഴകുന്ന ഒരു പരിശീലകന് മുതലയുടെ ആക്രമണം നേരിടുന്ന ദൃശ്യങ്ങളാണ് Read More…