വാഷിങ്ടൺ: ഒരേ കാർട്ടൂൺ കഥാപാത്രത്തിന്റെ ഏറ്റവും കൂടുതൽ ടാറ്റൂകൾ ശരീരത്തിൽ പതിപ്പിച്ചതിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് അമേരിക്കൻ സ്വദേശിനി സ്വന്തമാക്കി. നോർത്ത് കരോലിനയിലെ ഫയെറ്റ്വില്ലെയിലുള്ള ആൻഡ്രിയ ഷ്മിഡ് ടിമ്മൻസ് ആണ് 83 മിക്കി മൗസ് ടാറ്റൂകളിലൂടെ ഈ അപൂർവ നേട്ടം കൈവരിച്ചത്. ഡിസ്നി കഥാപാത്രമായ മിക്കി മൗസിനോടുള്ള തീവ്രമായ ഇഷ്ടമാണ് ആൻഡ്രിയയെ ലോകറെക്കോർഡിലേക്ക് നയിച്ചത്. 1967-ൽ ജർമനിയിലെ ഉൽമിലാണ് ആൻഡ്രിയ ജനിച്ചത്. ആറാം വയസ്സിൽ, 1973-ൽ അമ്മയോടൊപ്പം അമേരിക്കയിലേക്ക് താമസം മാറിയതോടെയാണ് ടിവിയിലൂടെ മിക്കി മൗസിനെ കണ്ടുതുടങ്ങിയത്. Read More…

