Good News

ആന്ധ്രയില്‍ നിന്നുള്ള 72 കാരി പോത്തുല വെങ്കിടലക്ഷ്മി നീറ്റ് പരീക്ഷയെഴുതി; നിശ്ചയദാര്‍ഡ്യത്തിന് പ്രായമില്ല

ഇന്ത്യയിലെ മദ്ധ്യവര്‍ത്തിസമൂഹത്തിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണ് നീറ്റ് പരീക്ഷ. ഞായറാഴ്ച കാക്കിനാഡയിലെ സര്‍ക്കാര്‍ വനിതാ പോളിടെക്നിക് കോളേജി ലാണ് രാജ്യത്തെ ഏറ്റവും മത്സരാധിഷ്ഠിതമായ മെഡിക്കല്‍ പ്രവേശന പരീക്ഷകളി ലൊന്ന് എഴുതാന്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടിയവര്‍ക്കിടയില്‍ ഏറെ വ്യത്യസ്തയായിരുന്നു വെങ്കടലക്ഷ്മി. പരീക്ഷയെഴുതാന്‍ ഒത്തുകൂടിയ യുവാക്കള്‍ക്കിടയിലെ വൃദ്ധയായിരുന്നു വെങ്കടല ക്ഷ്മി. 72 ാം വയസ്സില്‍ തന്റെ സ്വപ്‌നം സഫലമാക്കാനുള്ള യാത്രയില്‍ അവര്‍ കുട്ടികള്‍ക്കൊപ്പം ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതി. എളിമയുള്ള സല്‍വാര്‍ കമീസ് ധരിച്ച്, അഡ്മിറ്റ് കാര്‍ഡ് മാത്രം കൈവശം വച്ച അവള്‍, Read More…