Featured Sports

‘ആ കുണുക്കുകള്‍ ഊരിവച്ച് ചാടിയിരുന്നെങ്കില്‍ സ്വർണം കിട്ടിയേനെ’; ആൻസി സോജനെതിരെ സൈബർ ആക്രമണം, മുടിപ്പിന്നുകളും കണ്ണെഴുത്തും ചർച്ചാ വിഷയം

സമൂഹമാധ്യമങ്ങളിലെ സൈബർ അധിക്ഷേപങ്ങളിൽ നിന്ന് ഏഷ്യൻ ഗെയിംസ് വെള്ളി മെഡൽ ജേതാവായ ആൻസി സോജനും രക്ഷയില്ല. രാജ്യത്തിന് അഭിമാനമായ താരത്തെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റുകൾക്ക് താഴെ ആൻസിയുടെ അലങ്കാര വസ്തുക്കളെയും മേക്കപ്പിനെയുമാണ് പലരും പരിഹസിക്കുന്നത്. മുടി പിന്നിലേക്ക് കെട്ടിവെച്ച് കണ്ണെഴുതി വേദിയിലെത്തുന്ന താരത്തിന്റെ ലുക്ക് ട്രെൻഡാകുന്നതിനൊപ്പം തന്നെ, വെറും രണ്ട് സെന്റിമീറ്റർ ദൂരത്തിൽ സ്വർണം നഷ്ടപ്പെടാൻ കാരണം താരത്തിന്റെ മുടിപ്പിന്നുകളും ആഭരണങ്ങളുമാണെന്ന തരത്തിൽ വിമർശകർ ഉപദേശങ്ങളും പരിഹാസങ്ങളുമായി കമന്റ് ബോക്സുകളിൽ നിറയുകയാണ്. ‘ഒരു ഡസൻ കുണുക്കുള്ളത് ഊരിവെച്ചിരുന്നെങ്കിൽ ഫാസ്റ്റ് Read More…

Featured Sports

ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി സോ​ജ​ൻ; 22 വർഷം പഴക്കമുള്ള അഞ്ജു ബോബി ജോർജിന്റെ റെക്കോർഡ് തകര്‍ത്തു

ഭുവനേശ്വറിൽ നടക്കുന്ന അന്തർ സംസ്ഥാന ദേശീയ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മലയാളി താരം ആൻസി സോജന് ചരിത്ര നേട്ടം. ലോങ് ജമ്പിൽ 22 വർഷമായി തകരാതെ കിടന്ന അഞ്ജു ബോബി ജോർജിന്റെ ദേശീയ റെക്കോർഡാണ് തൃശ്ശൂർ സ്വദേശിയായ ആൻസി മറികടന്നത്. മത്സരത്തിൽ 6.88 മീറ്റർ ദൂരം ചാടിയാണ് ആൻസി ഈ പുതിയ റെക്കോർഡ് സ്വന്തമാക്കിയത്. ഏഷ്യൻ ഗെയിംസിലെ വെള്ളി മെഡൽ ജേതാവ് കൂടിയായ താരം ഈ തകർപ്പൻ പ്രകടനത്തോടെ വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള യോഗ്യതയും ഉറപ്പാക്കി. മത്സരത്തിന്റെ തുടക്കം Read More…