Crime

‘മോട്ടർ ഓൺ ചെയ്ത യന്ത്രവാളുമായി ഒരാൾ ക്ലാസിലേക്ക് വന്നു’; വിദ്യാർഥിനിയെ സ്കൂളിലെത്തി ആക്രമിച്ചത് കണ്ട നടുക്കം മാറാതെ അധ്യാപിക

അമരാവതി: ആന്ധ്രപ്രദേശിലെ സ്കൂൾ ക്ലാസ് മുറിയിൽ കയറി പത്താംക്ലാസുകാരിയെ 21-കാരൻ യന്ത്രവാൾ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിന്റെ ഞെട്ടലിൽ അധ്യാപകരും നാട്ടുകാരും. അനന്തപുർ ജില്ലയിലെ രപ്തഡു മണ്ഡലിലുള്ള ജില്ലാ പരിഷദ് ഹൈസ്കൂളിൽ ശനിയാഴ്ച രാവിലെ 10.30 ഓടെയാണ് നാടിനെ വിറപ്പിച്ച ഈ സംഭവം നടന്നത്. ശ്രീ സത്യസായ് ജില്ലയിലെ ധർമവരം നഗലൂർ സ്വദേശിയായ ഹേമന്ത് (ദുമ്മു) ആണ് പെൺകുട്ടിയെ ക്രൂരമായി ആക്രമിച്ചത്. രാവിലെ ആദ്യ പീരിയഡ് അവസാനിച്ച സമയത്താണ് അക്രമി സ്കൂളിലേക്ക് കടന്നുവന്നതെന്ന് അധ്യാപികമാർ വ്യക്തമാക്കുന്നു. വിദ്യാലയത്തിൽ നിർമാണ Read More…