മലയാളത്തിന്റെ മികച്ച സിനിമയുടെ പട്ടികയില്‍ ഇടം പിടിയ്ക്കുന്ന ഒരു ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി അതുല്യ സംവിധായകന്‍ പത്മരാജന്‍ സംവിധാനം ചെയ്ത തൂവാനത്തുമ്പികള്‍. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ രഞ്ജിത്ത് തൂവാനത്തുമ്പികളിലെ മോഹന്‍ലാലിന്റെ തൃശൂര്‍ ഭാഷയെ കുറിച്ച് വിമര്‍ശിച്ച് സംസാരിച്ചിരുന്നു.എല്ലാവരും മികച്ചതെന്ന് പറയുന്ന തൂവാനത്തുമ്പികളില്‍ മോഹന്‍ലാല്‍ തൃശൂര്‍ ഭാഷ പറഞ്ഞിരിക്കുന്നത് വളരെ ബോറാണ്. അദ്ദേഹം അതില്‍ ഭാഷ അനുകരിക്കുകയാണ് ചെയ്തത്. പപ്പേട്ടനോ മോഹന്‍ലാലോ അത് നന്നാക്കാന്‍ ശ്രമിച്ചില്ല. എന്നാല്‍ അദ്ദേഹം നല്ലൊരു നടനാണ്. ആളുകള്‍ പറയാറുണ്ട് Read More…