യുകെയിലെ നിരത്തുകളിലൂടെ ഓടുന്ന ഇന്ത്യൻ ഓട്ടോറിക്ഷയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര എക്‌സിൽ (X) പങ്കുവെച്ച വീഡിയോയാണ് ആളുകളിൽ വലിയ കൗതുകവും തമാശയും ഉണർത്തുന്നത്. ‘ബ്രിട്ടനെ തിരികെ കോളനിവൽക്കരിക്കുന്നു’ എന്ന തരത്തിലുള്ള രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. ഇന്ത്യയിലെ ജനത്തിരക്കേറിയ തെരുവുകളിൽ ദിനംപ്രതി കാണാറുള്ള ഓട്ടോറിക്ഷകൾ യുകെയിലെ റോഡുകളിൽ വളരെ അപൂർവ്വമായ കാഴ്ചയാണ്. “യുകെയിൽ ഓട്ടോറിക്ഷ എത്തിയിരിക്കുന്നു… ഇത് മഹീന്ദ്രയുടേതാണ്, നമ്മുടേതാണ്” എന്ന ഗുജറാത്തി കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര വീഡിയോ Read More…
Tag: Anand Mahindra
തലമുറകൾ കൈമാറുന്ന താളം; കൊച്ചുമകനെ നാടൻ നൃത്തം പഠിപ്പിക്കുന്ന മുത്തശ്ശന്റെ വീഡിയോ പങ്കുവെച്ച് ആനന്ദ് മഹിന്ദ്ര!
ഒരു മുത്തശ്ശൻ തന്റെ കൊച്ചുമകനെ ഗുജറാത്തിലെ ഒരു പരമ്പരാഗത നാടോടിനൃത്തം പഠിപ്പിക്കുന്ന വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടുകയാണ്. വളരെ ഊർജ്ജസ്വലതയോടെ ഇരുവരും ഒരുമിച്ച് ചുവടുകൾ വെക്കുന്ന ഈ ദൃശ്യം, തലമുറകളിൽ നിന്ന് തലമുറകളിലേക്ക് പാരമ്പര്യം കൈമാറുന്നത് എത്ര മനോഹരമായാണെന്ന് കാണിച്ചുതരുന്നു. ആനന്ദ് മഹിന്ദ്ര തന്റെ എക്സ് അക്കൗണ്ടിൽ പങ്കുവെച്ചതാണ് ഈ വീഡിയോ . വെറുമൊരു നൃത്തം എന്നതിനപ്പുറം വലിയൊരു അർത്ഥം ഈ വീഡിയോയ്ക്ക് പിന്നിലുണ്ടെന്ന് ആനന്ദ് മഹിന്ദ്ര പറയുന്നു. താൻ ഫോണിൽ നോക്കിക്കൊണ്ടിരുന്നപ്പോൾ ഈ വീഡിയോ Read More…


