ലോകത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നിരവധി ദയാവധ കേസുകള്‍ നമ്മുക്കറിയാം. ദക്ഷിണ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ഭൂരിഭാഗം രാജ്യങ്ങളിലും ദയാവധം നിയമവിരുദ്ധമാണ്. എന്നാല്‍ നീണ്ട നിയമപോരാട്ടത്തിനുമൊടുവില്‍ അന എസ്ദ്രാദയ്ക്ക് എന്ന സൈക്കോളജിസ്റ്റിന് പെറുവിലെ ആദ്യ ദയാവധത്തിന് കോടതി അനുമതി ലഭിച്ചിരുന്നു. അനയുടെ ദയാവധം നടപ്പിലായെന്ന് അവരുടെ അഭിഭാഷകന്‍ സ്ഥിരീകരിച്ചു. ദയാവധത്തിന് വിധേയയായ അന എസ്ദ്രാദ വര്‍ഷങ്ങളായി പൂര്‍ണമായി കിടപ്പിലാണ്. ഇവരുടെ ചെറുപ്പത്തില്‍ തന്നെ മസിലുകള്‍ ദുര്‍ബലമാകുന്ന പോളിമയോസിറ്റിസ് എന്ന രോഗം ഇവരെ ബാധിച്ചു. ഇരുപത് വയസ് ആയപ്പോഴേക്കും നടക്കാന്‍ കഴിയാതെ Read More…