അമൃതാനന്ദമയിയെ സന്ദർശിച്ച സംഭവത്തിൽ പ്രതികരിച്ച് ലീഗ് നേതാവ് കെ.എം. ഷാജി. തന്റെ നിലപാടിൽ മാറ്റമില്ലെന്നും മുന്നണിയിൽ വ്യത്യസ്തമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ഷാജി പറഞ്ഞു. മുൻപ് നടത്തിയ പ്രസംഗം അവിടെത്തന്നെയുണ്ടെന്നും അത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ബാക്കി കാര്യങ്ങൾ ചോദ്യമായി വരുന്നവരോട് ചോദിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍റെ പ്രസംഗം അവിടെ കിടക്കുന്നുണ്ട്. അതെന്‍റെ അഭിപ്രായമാണ്. ബാക്കി നിങ്ങള്‍ മുഖ്യമന്ത്രിയോട് ചോദിക്കണം. എന്‍റെ അഭിപ്രായത്തില്‍ വ്യത്യാസമില്ല. മറ്റുള്ളവര്‍ ചെയ്യുന്നതിനെ ഞാന്‍ ആക്ഷേപിക്കാന്‍ പോകുന്നില്ല. ഞാനങ്ങനെ ചെയ്യില്ല, അതെന്‍റെ പോളിസിയാണ്. Read More…

